LiveTV

Live

Saudi Arabia

ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ ഘട്ട വിമാന സര്‍വീസുകളുടെ പട്ടികയായി; ഓരോ സെക്ടറില്‍ നിന്നുമുള്ള വിമാന സര്‍വീസുകളറിയാം

ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ ഘട്ട വിമാന സര്‍വീസുകളുടെ പട്ടികയായി; ഓരോ സെക്ടറില്‍ നിന്നുമുള്ള വിമാന സര്‍വീസുകളറിയാം

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടു പോകാനുള്ള വിമാന സര്‍വീസുകളുടെ ഒരാഴ്ചത്തേക്കുള്ള പട്ടികയായി. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഗള്‍ഫിലേക്കാണ് കൂടുതല്‍ സര്‍വീസുകളും.

ഏഴാം തിയതി തുടങ്ങുന്ന ആദ്യ ആഴ്ചത്തേക്കുള്ള സര്‍വീസുകളുടെ പട്ടിക
ഏഴാം തിയതി തുടങ്ങുന്ന ആദ്യ ആഴ്ചത്തേക്കുള്ള സര്‍വീസുകളുടെ പട്ടിക

ഇന്ത്യന്‍ എംബസിയില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് യാത്ര നിശ്ചയിക്കുക.എഴാം തിയതി മുതല്‍ ഒരാഴ്ചക്കുള്ളില്‍ യുഎഇയില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഒമ്പത് സര്‍വീസുകാണ് വിമാനങ്ങള്‍ നടത്തുക. ഒന്നാം ദിനത്തില്‍ അബൂദബി-കൊച്ചി, ദുബൈ-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ഖത്തര്‍-കൊച്ചി എന്നീ സെക്ടറുകളിലാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍.

ആദ്യം ദിനം നടത്തുന്ന സര്‍വീസുകളുടെ പട്ടിക
ആദ്യം ദിനം നടത്തുന്ന സര്‍വീസുകളുടെ പട്ടിക

സൌദിയില്‍ നിന്നും കുവൈത്തില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടു പോകാന്‍ ഒരാഴ്ചക്കുള്ളില്‍ അഞ്ചു സര്‍വീസാണുള്ളത്. രണ്ടാം ദിവസത്തില്‍ മനാമ-കൊച്ചി, ദുബൈ-ചെന്നൈ എന്നീ സെക്ടറുകളിലും വിമാന സര്‍വീസുണ്ട്.

രണ്ടാം ദിനം നടത്തുന്ന സര്‍വീസുകളുടെ പട്ടിക
രണ്ടാം ദിനം നടത്തുന്ന സര്‍വീസുകളുടെ പട്ടിക

ഒമാനില്‍ നിന്നും രണ്ടും ഖത്തറില്‍ നിന്നും ബഹ്റൈനില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ ഇന്ത്യക്കാരെ കൊണ്ടു പോകാന്‍ ഒരു വിമാനമാണുള്ളത്. മൂന്നാം ദിനത്തില്‍ കുവൈത്ത്-കൊച്ചി, മസ്കത്ത്-കൊച്ചി, റിയാദ്-ഡല്‍ഹി എന്നീ സെക്ടറുകളിലും വിമാനങ്ങളുണ്ട്.

മൂന്നാം ദിനത്തിലെ പ്ലാന്‍
മൂന്നാം ദിനത്തിലെ പ്ലാന്‍

നാലാം ദിനത്തില്‍ ദോഹ-തിരുവനന്തപുരം റൂട്ടില്‍ വിമാന സര്‍വീസുണ്ടാകും.

നാലാം ദിനത്തിലെ പ്ലാന്‍
നാലാം ദിനത്തിലെ പ്ലാന്‍

അഞ്ചാം ദിവസത്തില്‍ സൌദിയിലെ ദമ്മാം-കൊച്ചി, മനാമ-കോഴിക്കോട്, ദുബൈ-കൊച്ചി എന്നീ റൂട്ടിലാണ് ഓരോ സര്‍വീസുകള്‍.

അഞ്ചാം ദിനത്തിലെ പ്ലാന്‍
അഞ്ചാം ദിനത്തിലെ പ്ലാന്‍

ആറാം ദിനത്തില്‍ ജിദ്ദ-ഡല്‍ഹി റൂട്ടിലും വിമാന സര്‍വീസുണ്ട്. കേരളത്തിലേക്ക് അന്നേ ദിവസം സര്‍വീസുകളൊന്നും ഇല്ല

ആറാം ദിനത്തിലെ പ്ലാന്‍
ആറാം ദിനത്തിലെ പ്ലാന്‍

ഏഴാം ദിവസത്തില്‍ കുവൈത്ത്-കോഴിക്കോട്, ജിദ്ദ-കൊച്ചി എന്നീ സെക്ടറുകളിലാണ് കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍.

ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ ഘട്ട വിമാന സര്‍വീസുകളുടെ പട്ടികയായി; ഓരോ സെക്ടറില്‍ നിന്നുമുള്ള വിമാന സര്‍വീസുകളറിയാം

ഏഴാം തിയതി മുതലുള്ള ഒരാഴ്ചത്തേക്കുള്ള ആദ്യ ഘട്ട സര്‍വീസ് പട്ടികയാണിത്. തുടര്‍ന്നുള്ള സര്‍വീസുകള്‍ വരും ദിനങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.