LiveTV

Live

Saudi Arabia

മക്കയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു; സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി

മക്കയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു; സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി

കോവിഡ് ബാധിതനായി ചികിത്സയിലിരുന്ന മലയാളി മക്കയില്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. മക്കയിലെ അജ്‍യദ് ഹോസ്പിറ്റലില്‍‌ വെച്ചായിരുന്നു മരണം. 46 വയസ്സായിരുന്നു. ഇതോടെ സൌദിയില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം എട്ടായി.

മരണപ്പെട്ട മുഹമ്മദ് റഫീഖ്
മരണപ്പെട്ട മുഹമ്മദ് റഫീഖ്

ഇതുവരെ സ്ഥിരീകരിച്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ ഇവയാണ്. 1.മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29 വയസ്സ്), 2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41), 3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്), 4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57 വയസ്സ്) 5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51 വയസ്സ്), 6.മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56) 7.മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.