LiveTV

Live

Saudi Arabia

സൗദിയില്‍ നാല് മരണവും 518 പുതിയ കോവിഡ് കേസുകളും; ജിദ്ദയിലും മദീനയിലും റിയാദിലും രോഗികള്‍ കൂടുന്നു

മക്കയിലാണ് രണ്ട് പേര്‍ മരിച്ചത്. മദീനയിലും ജിദ്ദയിലും ഓരോ മരണങ്ങള്‍ സ്ഥിരീകരിച്ചു.

സൗദിയില്‍ നാല് മരണവും 518 പുതിയ കോവിഡ് കേസുകളും; ജിദ്ദയിലും മദീനയിലും റിയാദിലും രോഗികള്‍ കൂടുന്നു

സൗദിയില്‍ നാല് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 518 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മക്കയിലാണ് രണ്ട് പേര്‍ മരിച്ചത്. മദീനയിലും ജിദ്ദയിലും ഓരോ മരണങ്ങള്‍ സ്ഥിരീകരിച്ചു. 71 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6380 ആയി. നിലവില്‍ ചികിത്സയില്‍ തുടരുന്നത് 5307 പേരാണ്. രോഗമുക്തി ഇന്ന് ലഭിച്ചത് 59 പേര്‍ക്കാണ്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം990 ആയി. ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് ജിദ്ദയിലാണ്. 195 പേര്‍ക്ക്. മദീനയില്‍ 91, റിയാദ് 84, മക്ക 58, ദമ്മാം 38, താഇഫ് 13, ഖതീഫ് 5 എന്നിങ്ങിനെയാണ് കൂടുതല്‍ രോഗികളുള്ള മേഖല. ഓരോ പ്രവിശ്യയിലും തിരിച്ച് ഇന്ന് സ്ഥിരീകരിച്ച കണക്ക് താഴെ.

സൗദിയില്‍ നാല് മരണവും 518 പുതിയ കോവിഡ് കേസുകളും; ജിദ്ദയിലും മദീനയിലും റിയാദിലും രോഗികള്‍ കൂടുന്നു