LiveTV

Live

Saudi Arabia

കോവിഡ് 19 സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി-20 അംഗരാജ്യങ്ങളുടെ അടിയന്തിര ഉച്ചകോടി ഇന്ന് ചേരും

സൗദി ഭരണാധികാരിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക. യോഗത്തില്‍ ഐക്യരാഷ്ട്ര സഭ, ലോകാരോഗ്യ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

കോവിഡ് 19 സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി-20 അംഗരാജ്യങ്ങളുടെ അടിയന്തിര ഉച്ചകോടി ഇന്ന് ചേരും

കോവിഡ് 19 സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി-20 അംഗരാജ്യങ്ങളുടെ അടിയന്തിര ഉച്ചകോടി ചേരും. സൗദി ഭരണാധികാരിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക. യോഗത്തില്‍ ഐക്യരാഷ്ട്ര സഭ, ലോകാരോഗ്യ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

ലോകം അഭിമുഖീകരിക്കുന്ന കോവിഡ് വ്യാപനം തടയുന്നതിനും ആഗോള സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി ലഘൂകരിക്കുന്നതിനുമുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് അടിയന്തിര ഉച്ചകോടി വിളിച്ചു ചേര്‍ത്തത്.

വെര്‍ച്വല്‍ ഫ്‌ളാറ്റ്‌ഫോമില്‍ ചേരുന്ന യോഗത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിക്കും. അംഗ രാജ്യങ്ങളായ ജോര്‍ദാന്‍, സ്‌പെയിന്‍, സിംഗപൂര്‍, സ്വിറ്റ്സര്‍ലാന്റ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരും ജി.സി.സി പ്രസിഡന്റും യോഗത്തില്‍ പങ്കെടുക്കും. ഇവര്‍ക്ക് പുറമെ ഐക്യരാഷ്ട്ര, ലോകാരോഗ്യ സംഘനാ പ്രതിനിധികളും യോഗത്തില്‍ സംബന്ധിക്കും.

കോവിഡ് ഉയര്‍ത്തുന്ന ഭീഷണി ചെറുക്കാനുള്ള ശക്തമായ നടപടികള്‍ക്ക് ഉച്ചകോടി രൂപം നല്‍കുമെന്നാണ് സൂചന. സൗദിയുടെ നേതൃത്വത്തില്‍ ജി-20 അംഗ രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും വീഡിയോ കോണ്‍ഫറന്‍സ് യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജ്യതലവന്‍മാരുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേരാന്‍ തീരുമാനമെടുത്തത്.