LiveTV

Live

Saudi Arabia

സൗദിയില്‍ വിമാനകമ്പനികള്‍ സര്‍വ്വീസ് അവസാനിപ്പിച്ചതോടെ ഉംറ തീര്‍ഥാടകര്‍ ജിദ്ദയില്‍ കുടുങ്ങി

കോവിഡ് 19 രോഗത്തിന്റെ പശ്ചാതലത്തില്‍ വിവിധ വിമാനകമ്പനികള്‍ സര്‍വ്വീസ് നിറുത്തിയതോടെയാണ് ഉംറ തീര്‍ത്ഥാടകര്‍ മടക്കയാത്രക്ക് സാധിക്കാതെ ജിദ്ദയില്‍ കുടുങ്ങിയത്

സൗദിയില്‍ വിമാനകമ്പനികള്‍ സര്‍വ്വീസ് അവസാനിപ്പിച്ചതോടെ ഉംറ തീര്‍ഥാടകര്‍ ജിദ്ദയില്‍ കുടുങ്ങി

സൗദിയില്‍ വിമാനകമ്പനികള്‍ സര്‍വ്വീസ് അവസാനിപ്പിച്ചതോടെ ഉംറ തീര്‍ത്ഥാടകര്‍ ജിദ്ദയില്‍ കുടുങ്ങി. ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. നാട്ടിലേക്ക് തിരിച്ച് പോകാന്‍ പ്രയാസപ്പെടുന്ന ഉംറ തീര്‍ത്ഥാടകരെ സഹായിക്കുവാന്‍ കോണ്‍സുലേറ്റ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു.

കോവിഡ് 19 രോഗത്തിന്റെ പശ്ചാതലത്തില്‍ വിവിധ വിമാനകമ്പനികള്‍ സര്‍വ്വീസ് നിറുത്തിയതോടെയാണ് ഉംറ തീര്‍ത്ഥാടകര്‍ മടക്കയാത്രക്ക് സാധിക്കാതെ ജിദ്ദയില്‍ കുടുങ്ങിയത്. ഇവര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണ്. എത്രയും പെട്ടെന്ന് തന്നെ ഇവരെ നാട്ടിലെത്തിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി ഉംറ ഗ്രൂപ്പുമായും വിമാന കമ്പനികളുമായും ബന്ധപ്പെട്ട് വരികയാണ്. ഇക്കഴിഞ്ഞ ഒമ്പതാം തിയതിയാണ് ഇവര്‍ മടങ്ങി പോകേണ്ടിയിരുന്നത്. ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലേക്ക് പ്രവേശനം വിലക്കുന്നതിന് മുമ്പ് എത്തിയവരില്‍, തിരിച്ച് പോകാന്‍ പ്രയാസം നേരിടുന്നവരുണ്ടെങ്കില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടണമെന്ന് കഴിഞ്ഞ ദിവസം കോണ്‍സുലേറ്റ് അറിയിച്ചിരുന്നു. തിരിച്ച് പോകാന്‍ സഹായം ആവശ്യമുള്ളവര്‍ 00966 55 44 03 02 3 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.