LiveTV

Live

Saudi Arabia

സൗദിയില്‍ സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളിലെ സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവ്

ആരോഗ്യ, സാമൂഹിക മേഖലകളില്‍ സ്വദേശികളുടെ എണ്ണം 197 ശതമാനം വര്‍ധിച്ച് 1,62,060 ആയി ഉയര്‍ന്നു

സൗദിയില്‍ സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളിലെ സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവ്

സൗദിയില്‍ സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളിലെ സ്വദേശികളുടെ എണ്ണം ഒരുലക്ഷത്തില്‍പരം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. പ്രതിദിനം ശരാശരി മുന്നോറോളം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുന്നു. ചില മേഖലകളില്‍ സൗദികളുടെ എണ്ണം 85 ശതമാനം വരെ കുറഞ്ഞു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കഴിഞ്ഞ വർഷത്തെ കണക്കുകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ആരോഗ്യ, സാമൂഹിക മേഖലകളില്‍ സ്വദേശികളുടെ എണ്ണം 197 ശതമാനം വര്‍ധിച്ച് 1,62,060 ആയി ഉയര്‍ന്നു. ഖനന മേഖലയിലും സ്വദേശിജീവനക്കാരുടെ എണ്ണം 1,12,653 ആയി ഉയർന്നു. നിര്‍മ്മാണ മേഖലയില്‍ 2018ല്‍ ഒന്നര ലക്ഷം (1,48,839) സൗദി ജീവനക്കാരുണ്ടായിരുന്നത്, മൂന്ന് (2,85,833) ലക്ഷത്തോളമായാണ് ഉയര്‍ന്നത്. പ്രൊഫഷണല്‍ മേഖലയില്‍ പത്ത് ശതമാനവും വര്‍ധന രേഖപ്പെടുത്തി. എന്നാല്‍ മറ്റു ചില മേഖലകളില്‍ സൗദികളുടെ എണ്ണം കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് സൗദികളുടെ എണ്ണം ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ഇത് 85 ശതമാനം കുറഞ്ഞ് 10,266 സൗദി ജീവനക്കാര്‍ മാത്രമായി ചുരുങ്ങി.

കാര്‍ഷിക മത്സ്യബന്ധന മേഖലയില്‍ 71 ശതമാനവും, ജല, മലിനജല മേഖലയില്‍ 60 ശതമാനവും, ടെലികോം, ഐ.ടി മേഖലയില്‍ 57 ശതമാനവും കുറവുണ്ടായിട്ടുണ്ട്. ഗതാഗത സംഭരണ മേഖലയില്‍ 36 ശതമാനവും, ധനകാര്യ-ഇന്‍ഷൂറന്‍സ് മേഖലയില്‍ 31 ശതമാനവും സ്വദേശി ജീവനക്കാര്‍ കുറഞ്ഞിട്ടുണ്ട്. കൂടാതെ താമസം, ഭക്ഷണം, വൈദ്യുതി, വിദ്യാഭ്യാസം, വ്യവസായം, ചില്ലറ-മൊത്ത വ്യാപാരം തുടങ്ങിയ മേഖലകളിലും സൗദി ജീവനക്കാരുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്.