LiveTV

Live

Saudi Arabia

കൊറോണ: ക്രൂഡ് ഓയില്‍ വില കുത്തനെ കുറയുന്നു

ചൈനയിലേക്കുള്ള സൌദി അറേബ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ അടുത്ത മാസം അഞ്ച് ലക്ഷം ബാരലിന്‍റെ കുറവ് വരും.

കൊറോണ: ക്രൂഡ് ഓയില്‍ വില കുത്തനെ കുറയുന്നു

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറയുന്നത് തുടരുന്നു. ചൈനയിലേക്കുള്ള സൌദി അറേബ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ അടുത്ത മാസം അഞ്ച് ലക്ഷം ബാരലിന്‍റെ കുറവ് വരും. കൊറോണ വൈറസ് പടരുന്നതിനാല്‍ ക്രൂഡ് ഓയില്‍ ആവശ്യം കുറഞ്ഞതാണ് കാരണം. ഉത്പാദനം കുറക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം എണ്ണ ഉത്പാദക രാജ്യങ്ങള്‍ യോഗം ചേരുന്നുണ്ട്.

ആഗോള വിപണിയില്‍ യുഎസ് ക്രൂഡിന്‍റെ വില 14 ശതമാനമാണ് കഴിഞ്ഞ മാസം ഇടിഞ്ഞത്. 2011 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ കുറവ്. ലോകത്ത് ഏറ്റവും കൂടുതല്‍ കയറ്റുമതി നടക്കുന്ന ബ്രന്റ് ക്രൂഡ് വില 50 ഡോളറിലേക്ക് എത്തുകയാണ്. 14 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സൌദി അറേബ്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് കയറ്റുമതി ചെയ്യുന്ന രാജ്യം. ഏഷ്യയാണ് സൌദിയുടെ പ്രധാന വിപണി. ഇതില്‍ ചൈനയിലേക്ക് മാത്രം പ്രതിദിനം 18-20 ലക്ഷം ബാരല്‍ വരെയാണ് സൌദി കയറ്റുമതി. ഇതില്‍ അടുത്ത മാസം മുതല്‍ അഞ്ച് ലക്ഷം ബാരല്‍ പ്രതിദിനം കുറയുമെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് 5,6 തിയതികളില്‍ എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയും പുറമെ നിന്ന് കൂട്ടായ്മയെ പിന്തുണക്കുന്നവരും യോഗം ചേരുന്നുണ്ട്. വില ഇടിയാതിരിക്കാന്‍ 1.7 ദശലക്ഷം ബാരലാണ് ഒപെക് രാഷ്ട്രങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. റഷ്യയുള്‍പ്പെടെയുള്ളവര്‍ ഇതിനെ നിലവില്‍ പിന്തുണക്കുന്നു. വിലയിടിയുന്ന സാഹചര്യത്തില്‍ മാര്‍ച്ചില്‍ ചേരുന്ന യോഗത്തിലും ഉത്പാദന നിയന്ത്രണം തുടരാനാകും ഒപെക് നീക്കം. ഇതിന് റഷ്യയുടെ പിന്തുണ ഉണ്ടാകുമോ എന്നത് നിര്‍ണയാകമാണ്.