LiveTV

Live

Saudi Arabia

കോഴിക്കോട്-ജിദ്ദ സെക്ടറിൽ എയർ ഇന്ത്യ ആഴ്ചയിൽ രണ്ട് ദിവസം സർവ്വീസ് നടത്തും 

കോഴിക്കോട്-ജിദ്ദ സെക്ടറിൽ എയർ ഇന്ത്യ ആഴ്ചയിൽ രണ്ട് ദിവസം സർവ്വീസ് നടത്തും. 423 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 747 - 400 ജംബോ വിമാനമാണ് സര്‍വീസ് നടത്തുക

കോഴിക്കോട്-ജിദ്ദ സെക്ടറിൽ എയർ ഇന്ത്യ ആഴ്ചയിൽ രണ്ട് ദിവസം സർവ്വീസ് നടത്തും 

കോഴിക്കോട്-ജിദ്ദ സെക്ടറിൽ എയർ ഇന്ത്യ ആഴ്ചയിൽ രണ്ട് ദിവസം സർവ്വീസ് നടത്തും. 423 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 747 - 400 ജംബോ വിമാനമാണ് സര്‍വീസ് നടത്തുക. ആദ്യ സർവ്വീസ് നാളെ രാത്രി 11.15ന് ജിദ്ദയിൽ നിന്നും ആരംഭിക്കും.

ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ രണ്ട് സർവ്വീസുകൾ വീതമാണുണ്ടാകുക. ഞായർ, വെള്ളി ദിവസങ്ങളിൽ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ച് ശനി, തിങ്കൾ ദിവസങ്ങളിൽ കോഴിക്കോട് നിന്നും ജിദ്ദയിലേക്കും യാത്ര ചെയ്യാനാകും വിധമാണ് ഇപ്പോഴുള്ള ക്രമീകരണം. എന്നാൽ സർവ്വീസുകളുടെ എണ്ണം ആഴ്ചയിൽ നാലായി ഉയർത്തുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ഞായറാഴ്ച രാത്രി 11.15ന് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന വിമാനം തിങ്കളാഴ്ച രാവിലെ 7.15 നു കോഴിക്കോടെത്തും.

തിരിച്ച് തിങ്കളാഴ്ച വൈകുന്നേരം 6.05നു കോഴിക്കോട് നിന്നും പുറപ്പെട്ട് രാത്രി 9.15ന് ജിദ്ദയിറങ്ങും. 423 പേർക്ക് യാത്ര ചെയ്യാവുന്ന എയർ ഇന്ത്യയുടെ ബോയിങ് 747-400 ജംബോ വിമാനമായിരിക്കും സർവീസിനായി ഉപയോഗിക്കുക. ഇതിൽ 12 സീറ്റുകൾ ഫസ്റ്റ് ക്ലാസിലും, 26 എണ്ണം ബിസിനസ് ക്ലാസിലും,385 സീറ്റുകൾ എക്കണോമി ക്ലാസിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

ഫസ്റ്റ് ക്ലാസ് യാത്രകാർക്ക് 60 കിലോ ബാഗേജ് അനുവദിക്കുന്നുണ്ട്, ബിസിനസ് ക്ലാസിൽ 50 കിലോയും, എക്കണോമി ക്ലാസിൽ 45 കിലോയുമാണ് ചെക്ക്ഡ് ബാഗേജ് അനുവദിക്കുക. ഇതിന് പുറമെ ഏഴ്‌ കിലോ ഹാൻഡ് ബാഗും, സംസം വെളളവും യാത്രക്കാർക്ക് സൌജന്യമായി കൊണ്ടുപോകാം.