LiveTV

Live

Saudi Arabia

പ്രവാസോത്സവത്തിന് ജിദ്ദയിലൊരുങ്ങുന്ന വേദിയുടെ വിവരങ്ങള്‍: ആദ്യ കാറ്റഗറികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി; സീറ്റുകളും ക്രമീകരണവും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയാം

പ്രവാസോത്സവം നടക്കുന്ന സദസ്സിലെ സീറ്റിങ് ഘടനയും വിശദവിവരങ്ങളും അറിയാം

പ്രവാസോത്സവത്തിന് ജിദ്ദയിലൊരുങ്ങുന്ന വേദിയുടെ വിവരങ്ങള്‍: ആദ്യ കാറ്റഗറികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി; സീറ്റുകളും ക്രമീകരണവും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയാം

വിവിധ ജിസിസി രാജ്യങ്ങളില്‍ കലാകാരന്മാരുടെ നേതൃത്വത്തില്‍ സര്‍വകാല റെക്കോര്‍ഡ് ജനക്കൂട്ടത്തെ സൃഷ്ടിച്ച പ്രവാസികളുടെ ജനകീയ വിനോദ പരിപാടിയാണ് പ്രവാസോത്സവം. സൌദിയില്‍ ഫെബ്രുവരി ഏഴിന് ജിദ്ദയില്‍ ആദ്യമായെത്തുന്ന പ്രവാസോത്സവം കാഴ്ച്ചക്കാരുടേയും ആസ്വാദകരുടേയും എണ്ണത്തില്‍ സൌദിയില്‍ റെക്കോര്‍ഡ് തീര്‍ക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ജിദ്ദ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ജനസഞ്ചയമാകും പ്രവാസോത്സവത്തിനെത്തുക. ഇതിനാല്‍ തന്നെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ അതോറിറ്റിക്ക് കീഴിലുണ്ടാകും.
ജിദ്ദ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ജനസഞ്ചയമാകും പ്രവാസോത്സവത്തിനെത്തുക. ഇതിനാല്‍ തന്നെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ അതോറിറ്റിക്ക് കീഴിലുണ്ടാകും.

സൌദി ഭരണകൂടത്തിന് കീഴിലെ ജനറല്‍ എന്‍റര്‍ടെയിന്‍റ്മെന്‍റ് അതോറിറ്റിയുടെ ലൈസന്‍സോടെയാണ് മീഡിയവണ്‍ പ്രവാസോത്സവം നടക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള ടെലിവിഷന്‍ ചാനലിന് കീഴില്‍ സൌദിയില്‍ നടക്കാന്‍ പോകുന്ന ആദ്യ കലാവിരുന്നു കൂടിയാണ് പ്രവാസോത്സവം. ഫെബ്രുവരി ഏഴിന് രാത്രി ഏഴു മുതല്‍ അഞ്ചു മണിക്കൂര്‍ ഇടവേളകളില്ലാതെ തുടരുന്ന പ്രവാസോത്സവം ജിദ്ദയില്‍ സംഗീത കലാ കോമഡി ദൃശ്യ വിസ്മയം തീര്‍ക്കും.‌

പ്രത്വിരാജ് പ്രധാന അതിഥിയായെത്തുന്ന പ്രവാസോത്സവത്തില്‍ മുപ്പതിലേറെ വരുന്ന കലാവിരുന്ന് സംഘം സ്റ്റേജിലെ വര്‍ണ വിസ്മയത്തില്‍ വിനോദത്തിന്റെ വര്‍ണം തീര്‍ക്കും
പ്രത്വിരാജ് പ്രധാന അതിഥിയായെത്തുന്ന പ്രവാസോത്സവത്തില്‍ മുപ്പതിലേറെ വരുന്ന കലാവിരുന്ന് സംഘം സ്റ്റേജിലെ വര്‍ണ വിസ്മയത്തില്‍ വിനോദത്തിന്റെ വര്‍ണം തീര്‍ക്കും

പരിപാടിയില്‍ എത്തുന്നവര്‍:

സൌദി അറേബ്യയിലേക്ക് ആദ്യമായെത്തുന്ന യങ് മെഗാ സ്റ്റാര്‍ പ്രിഥ്വിരാജ് സുകുമാരനാണ് പരിപാടിയിലെ മുഖ്യ അതിഥി. മണിക്കൂറിലേറെ നീളുന്ന സംഗീത വിസ്മയമൊരുക്കാന്‍ സ്റ്റീഫന്‍ ദേവസ്സി. വയലിന്‍ തന്ത്രികളില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന ഫ്രാന്‍സിസ് സേവ്യര്‍, ജനഹൃദയങ്ങളെ ത്രസിപ്പിച്ച ചലച്ചിത്ര മാപ്പിള ഗാനങ്ങളുമായി വിധു പ്രതാപ്, മഞ്‍ജരി, അന്‍വര്‍ സാദത്ത്, ശ്യാം, അനിത ഷൈഖ് എന്നിവരും കൂടെ ഒട്ടനേകം പുതുതലമുറ ഗായകരും വേദിയിലെത്തും.

വര്‍ണവും വിസ്മയവും നിറയുന്ന വേദിയില്‍ 8ഡി മികവില്‍ കേരളവും സൌദിയും മിന്നിമായും
വര്‍ണവും വിസ്മയവും നിറയുന്ന വേദിയില്‍ 8ഡി മികവില്‍ കേരളവും സൌദിയും മിന്നിമായും

കൂടെ, സമകാലീന സംഭവ വികാസങ്ങള്‍ ഉള്‍പ്പെടുത്തിയ തകര്‍പ്പന്‍ കോമഡി മേളവുമായി നവാസ് വള്ളിക്കുന്നും, കബീറും, സുരഭിയും അടങ്ങുന്ന കോമഡി സംഘവും രാജ് കലേഷും സദസ്സിന് ചിരിയുടെ മാലപ്പടക്കം തീര്‍ക്കും. എന്‍റര്‍ടെയിന്റ്മെന്റ് ജനറല്‍ എന്റര്‍ടെയിന്റ്മെന്റ് അതോറിറ്റിയുടെയേും സൌദി ഭരണകൂടത്തിന്റേയും ചട്ടങ്ങള്‍ പാലിച്ച് ജിദ്ദയില്‍ നടക്കാന്‍ പോകുന്ന ഏറ്റവും വലിയ ഇന്ത്യന്‍ ഇവന്റായി പ്രവാസോത്സവം മാറും. പുറമെ സൌദിയിലേയും ഇന്ത്യയിലേയും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിലെത്തും.

പരിപാടി സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ്:

ഫെബ്രുവരി ഏഴിന് വെള്ളിയാഴ്ച രാത്രി ഏഴ് മുതലാണ് പരിപാടി. അനേകം താരങ്ങളും കലാകാരന്മാരുമാണ് ഇന്ത്യയില്‍ നിന്നും ഇതിനായി സൌദി സര്‍ക്കാര്‍ അനുമതിയോടെ എത്തുന്നത്. വിനോദ പരിപാടികള്‍ മാത്രമാണ് പരിപാടിയില്‍ ഉള്ളത്. ഇതിനാല്‍ തന്നെ കര്‍ശന സുരക്ഷാ വലയത്തിലായിരിക്കും പ്രവാസോത്സവം വേദിയും ഗ്രൌണ്ടും.

പ്രവാസോത്സവം അരങ്ങേറുന്ന ഇക്വിസ്ട്രിയന്‍ പാര്‍ക്കിലെ ക്രമീകരണങ്ങള്‍
പ്രവാസോത്സവം അരങ്ങേറുന്ന ഇക്വിസ്ട്രിയന്‍ പാര്‍ക്കിലെ ക്രമീകരണങ്ങള്‍

പാസില്ലാത്തവര്‍ക്ക് ഒരു കാരണവശാലും മൈതാനത്തേക്ക് പ്രവേശനമുണ്ടാകില്ല. ഒന്നാം ഗെയ്റ്റ് മറികടന്നാല്‍ സുരക്ഷാ ലംഘനത്തിന് രണ്ടാം ഗേറ്റില്‍ വെച്ച് സൌദി സുരക്ഷാ വിഭാഗം ഇടപെടും. പ്രവേശന കവാടം ഉള്‍പ്പെടെ പ്രധാന ഭാഗങ്ങളെല്ലാം സൌദിയിലെ സുരക്ഷാ വിഭാഗത്തിന് കീഴിലായിരിക്കും.

കര്‍ശനമായ സുരക്ഷാ വലയത്തിലായിരുക്കും വേദിയും ഓരോ കാറ്റഗറികളും. സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ചാല്‍ സൌദി നിയമ പ്രകാരമുള്ള നടപടികള്‍ക്ക് അതത് വ്യക്തികള്‍ വിധേയരാകേണ്ടി വരും
കര്‍ശനമായ സുരക്ഷാ വലയത്തിലായിരുക്കും വേദിയും ഓരോ കാറ്റഗറികളും. സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ചാല്‍ സൌദി നിയമ പ്രകാരമുള്ള നടപടികള്‍ക്ക് അതത് വ്യക്തികള്‍ വിധേയരാകേണ്ടി വരും

അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവരും, സൌദി നിയമമനുസരിച്ച് വിലക്കിയ ഏത് പ്രവൃത്തി ചെയ്യുന്നവരും സുരക്ഷാ വിഭാഗത്തിന്‍റെയും പൊലീസിന്‍റെയും നിയമ നടപടിക്ക് സ്വന്തം നിലക്ക് വിധേയരാകേണ്ടി വരും. സൌദി അതോറിറ്റിയുടെ സഹകരണത്തോടെ പതിനായിക്കണക്കിന് കുടുംബങ്ങള്‍ കൂടി എത്തുന്ന മഹോത്സവമാണ് ജിദ്ദ പ്രവാസോത്സവം. ഇവിടെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന നിയമവിരുദ്ധ നടപടികള്‍ക്ക് അവര്‍ മാത്രമാണ് ഉത്തരവാദികളാവുക.

കുടുംബങ്ങളുടെ കൂടെ ഉത്സവമായ പ്രവാസോത്സവത്തില്‍ സുരക്ഷ മാനിച്ച് വിവിധ ഭാഗങ്ങള്‍ തത്സമയ നിരീക്ഷണത്തിലായിരിക്കും
കുടുംബങ്ങളുടെ കൂടെ ഉത്സവമായ പ്രവാസോത്സവത്തില്‍ സുരക്ഷ മാനിച്ച് വിവിധ ഭാഗങ്ങള്‍ തത്സമയ നിരീക്ഷണത്തിലായിരിക്കും

സൌദി ഭരണകൂടത്തിന് കീഴിലുള്ള പരിപാടി ആയതിനാല്‍ ഇവിടെയുള്ള പൊലീസിന്‍റെ നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരികയും ചെയ്യും. മലയാളികളുടെ മഹോത്സവമായ പ്രവാസോത്സവത്തിന്‍റെ പാസിലെ ഓരോ കാറ്റഗറിയും പ്രത്യേക സുരക്ഷയിലായിരിക്കും. കാണികള്‍ക്ക് പരിപാടിയുടെ ഓരോ കണികയും ചോര്‍ന്ന് പോകാതെ ആസ്വദിക്കാനും അനുഭവിക്കാനും സുരക്ഷക്കുമായാണ് ഈ ക്രമീകരണം.

ടിക്കറ്റെടുത്തവര്‍ ശ്രദ്ധിക്കേണ്ടത്:

നിങ്ങളുടെ കൈവശമുള്ള ടിക്കറ്റില്‍ രണ്ട് ഭാഗമാണ് ഉണ്ടാവുക. പ്രധാന കവാടത്തില്‍ ടിക്കറ്റ് പരിശോധിച്ച് അകത്തേക്ക് പ്രവേശിപ്പിക്കും. പിന്നീട് അകത്തുള്ള രണ്ടാം പ്രവേശന കവാടത്തില്‍ 50, 100, 250 എന്നിങ്ങിനെ ഓരോ കാറ്റഗറിയിലേക്കും പ്രത്യേകം കവാടങ്ങളുണ്ടാകും. ഇതു വഴി അതത് കവാടങ്ങളിലേക്ക് മാത്രമേ പ്രവേശിക്കാനാകൂ. കാറ്റഗറികളെ വിഭജിക്കുന്ന പ്രത്യേക വേലി മറികടക്കുന്നത് പരിശോധിക്കും. അനധികൃതമായി കടന്നതായി കണ്ടെത്തില്‍ സുരക്ഷാ വിഭാഗം ഇക്കാര്യത്തില്‍ ഇടപെടും.

വാറ്റ് നിരക്ക് ഉള്‍പ്പെടെയാണ് ടിക്കറ്റ് വില. വിവിഐപി കാറ്റഗറികളില്‍‌ ഓരോ സീറ്റിലും ടിക്കറ്റ് നമ്പറുണ്ടാകും. ഇതര കാറ്റഗറികളില്‍ ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് സീറ്റ്.
വാറ്റ് നിരക്ക് ഉള്‍പ്പെടെയാണ് ടിക്കറ്റ് വില. വിവിഐപി കാറ്റഗറികളില്‍‌ ഓരോ സീറ്റിലും ടിക്കറ്റ് നമ്പറുണ്ടാകും. ഇതര കാറ്റഗറികളില്‍ ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് സീറ്റ്.

അഞ്ഞൂറ്, ആയിരം കാറ്റഗറികളിലേക്ക് പ്രധാനം കവാടം തന്നെ പ്രത്യേകമുണ്ടാകും. ഇവര്‍ക്ക് സ്റ്റേജിന്റെ ഇടത് വശത്ത് കൂടിയാകും പ്രവേശനം. ബാക്കിയുള്ള മുഴുവന്‍ കാറ്റഗറിയിലേക്കും സദസ്സിന്‍റെ ഏറ്റവും പിറകിലാണ് എന്‍ട്രന്‍സ്. വാഹനങ്ങള്‍ക്ക് പ്രവേശിക്കാനും നിയന്ത്രിക്കാനും പ്രത്യേക ട്രാഫിക് വിഭാഗം ഉണ്ടാകും. സുരക്ഷാ ട്രാഫിക് വിഭാഗങ്ങള്‍ സഹായത്തിനും മുന്നറിയിപ്പ് നല്‍കാനും മുഴുസമയമുണ്ടാകും.

ടിക്കറ്റ് വിവരങ്ങള്‍:

1000 റിയാലിന്‍റെ പ്ലാറ്റിനം കാറ്റഗറി:

സദസ്സിന് ഏറ്റവും മുന്നിലായി വിശിഷ്ടാതിഥികള്‍ക്ക് തൊട്ടു പിറകെ വിവിധ നിരകളിലായാണ് ആയിരം റിയാലിന്‍റെ സോഫ സീറ്റുകള്‍. ആയിരം റിയാലിന്‍റെ കാറ്റഗറിയിലേക്ക് വാഹനങ്ങള്‍ക്ക് വിവിഐപി എന്‍ട്രന്‍സ് വഴിയാകും പ്രവേശനം. പാര്‍ക്കിങ് സൌകര്യവും പ്രത്യേകമാണ്. ആയിരം റിയാലില്‍ മാത്രമേ ഈ പ്രത്യേക എന്‍ട്രിയുണ്ടാകൂ. ഈ ടിക്കറ്റ് സ്വന്തമാക്കിയവര്‍ക്ക് സദസ്സിലേക്കുള്ള എന്‍ട്രിയും വിവിഐപി ഗെയ്റ്റ് വഴിയാകും. ഏറ്റവും സൌകര്യപ്രദമായ സീറ്റുകളാണിതില്‍.

സ്റ്റേജിന് തൊട്ടടുത്തായിരിക്കും ഈ കാറ്റഗറിയുടെ പ്രവേശന കവാടം
സ്റ്റേജിന് തൊട്ടടുത്തായിരിക്കും ഈ കാറ്റഗറിയുടെ പ്രവേശന കവാടം

ടിക്കറ്റ് സ്വന്തമാക്കുന്ന ക്രമത്തിന് അനുസരിച്ച് ഓരോ സീറ്റിലും ടിക്കറ്റ് നമ്പറുകള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് ലഭിക്കുന്ന ടിക്കറ്റ് നമ്പര്‍ പ്രകാരം ഈ സീറ്റ് സ്വന്തമാക്കാം. റിസര്‍വേഷന്‍ സൌകര്യം പ്ലാറ്റിനം കാറ്റഗറിയില്‍ വരുന്ന ഈ ആയിരം റിയാലിന്‍റെ ടിക്കറ്റുകളില്‍ മാത്രമാണ് ഉണ്ടാവുക. ഒരു ടിക്കറ്റില്‍ ഒരാള്‍ക്ക് മാത്രമാണ് പ്രവേശനം. ഈ കാറ്റഗറിയില്‍ വളരെ കുറഞ്ഞ സീറ്റുകളേ ഇനി ബാക്കിയുള്ളൂ. സ്റ്റേജിന് തൊട്ടടുത്തായിരിക്കും ഈ കാറ്റഗറിയുടെ പ്രവേശന കവാടം. വേദിയില്‍ നിന്നും എട്ട് മീറ്റര്‍ ദൂരത്തില്‍ നിന്നും ഈ കാറ്റഗറിയുണ്ടാകും.

500 റിയാലിന്‍റെ ഡയമണ്ട് കാറ്റഗറി:

ആയിരം റിയാലിന്‍റെ സോഫ സീറ്റുകള്‍ ക്രമീകരിച്ചതിന് തൊട്ടു പിറയെയുള്ള കാറ്റഗറിയാണിത്. ഈ കാറ്റഗറിയിലും സോഫകളാണ് ഉണ്ടാവുക. ഇതില്‍ റിസര്‍വേഷനുണ്ടാകില്ല. ആദ്യമെത്തുന്നവര്‍ക്ക് ആദ്യ സീറ്റ് എന്നതാണ് ക്രമീകരണം. പൊതു പാര്‍ക്കിങ് ഏരിയയില്‍ തന്നെയാണ് വാഹന പാര്‍ക്കിങ് സൌകര്യം. എന്നാല്‍ വിഐപി എന്‍ട്രന്‍സ് വഴി അകത്ത് കടക്കാം.

സ്റ്റേജിന് തൊട്ടടുത്തായി വിവിഐപിയുടെ അതേ കവാടം വഴിയാണ് VIP കാറ്റഗറിയിലേക്കും എത്താനാവുക
സ്റ്റേജിന് തൊട്ടടുത്തായി വിവിഐപിയുടെ അതേ കവാടം വഴിയാണ് VIP കാറ്റഗറിയിലേക്കും എത്താനാവുക

സ്റ്റേജിന് തൊട്ടടുത്തായി വിവിഐപിയുടെ അതേ കവാടം വഴിയാണ് ഈ കാറ്റഗറിയിലേക്കും എത്താനാവുക. ഈ ടിക്കറ്റുകളും പരിമിതമാണ്. ഏറ്റവും മുന്നിലായി അനായാസം പരിപാടി ആസ്വദിക്കാന്‍ കുടുംബങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന കാറ്റഗറിയാണിത്. സ്റ്റേജില്‍ നിന്നും 12 മീറ്റര്‍ അകലത്തിലാണ് ഈ കാറ്റഗറി തുടങ്ങുന്നത്.

250 റിയാല്‍ ഗോള്‍ഡ് പ്ലസ് - 50 റിയാല്‍ സില്‍വര്‍:

ഈ കാറ്റഗറികളിലേക്കെല്ലാം ഒരേയൊരു പ്രധാന കവാടമാണുള്ളത്. ടിക്കറ്റ് പരിശോധിച്ച് പ്രധാന കവാടത്തിലൂടെ കടത്തി വിടും. പിന്നീട് ഓരോ കാറ്റഗറികളിലേക്കും പ്രത്യേകമായുള്ള വഴികളിലേക്ക് തിരിച്ചു വിടും. ഇവിടെയുള്ള കവാടത്തില്‍ ടിക്കറ്റിന്‍റെ ഒരു ഭാഗം മുറിച്ചെടുത്ത് തിരിച്ചു തരുന്ന ബാക്കി ഭാഗം സൂക്ഷിച്ചു വെക്കണം.

സ്റ്റേജില്‍ നിന്നും 18 മീറ്റര്‍ അകലത്തിലാണ് 250 റിയാലിന്‍റെ ഗോള്‍ഡ് പ്ലസ് കാറ്റഗറി ആരംഭിക്കുന്നത്. സ്റ്റേജില്‍ നിന്നും 35 മീറ്റര്‍ അകലെ മുതല്‍ നൂറ് റിയാലിന്‍റെ ഗോള്‍ഡ് കാറ്റഗറി തുടങ്ങുന്നു
സ്റ്റേജില്‍ നിന്നും 18 മീറ്റര്‍ അകലത്തിലാണ് 250 റിയാലിന്‍റെ ഗോള്‍ഡ് പ്ലസ് കാറ്റഗറി ആരംഭിക്കുന്നത്. സ്റ്റേജില്‍ നിന്നും 35 മീറ്റര്‍ അകലെ മുതല്‍ നൂറ് റിയാലിന്‍റെ ഗോള്‍ഡ് കാറ്റഗറി തുടങ്ങുന്നു

സ്റ്റേജില്‍ നിന്നും 18 മീറ്റര്‍ അകലത്തിലാണ് 250 റിയാലിന്‍റെ ഗോള്‍ഡ് പ്ലസ് കാറ്റഗറി ആരംഭിക്കുന്നത്. സ്റ്റേജില്‍ നിന്നും 35 മീറ്റര്‍ അകലെ മുതല്‍ നൂറ് റിയാലിന്‍റെ ഗോള്‍ഡ് കാറ്റഗറി തുടങ്ങുന്നു. സ്റ്റേജില്‍ നിന്നും 75 മീറ്റര്‍ അകലെ മുതലാണ് ഏറ്റവും കുറഞ്ഞ നിരക്കായ 50 റിയാലിന്‍റെ സില്‍വര്‍ കാറ്റഗറി ടിക്കറ്റുകളുടെ സീറ്റുകള്‍ ആരംഭിക്കുന്നത്.

മൈതാനത്തിലെ സൌകര്യങ്ങള്‍‌:

റസ്റ്റോറന്റുകള്‍, ഫുഡ് കൌണ്ടറുകള്‍ എന്നിങ്ങിനെ വിവിധ സ്ഥാപനങ്ങളുടെ ഭക്ഷ്യ വസ്തുക്കളും വെള്ളവും ഗ്രൌണ്ടില്‍‌ ലഭ്യമാണ്. പുറത്ത് മറ്റു കടകള്‍ ലഭ്യമല്ലാത്തതിനാല്‍ ഈ കൌണ്ടറുകളില്‍ നിരക്കുകളില്‍ ഇവ ലഭ്യമാകും. മൈതാനത്ത് തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചി മുറികളും പ്രാര്‍ഥനാ സൌകര്യവുമുണ്ട്. ഇതിനാല്‍ പുറത്ത് പോകേണ്ട ആവശ്യം വരുന്നില്ല.

നിയമമനുസരിച്ചുള്ള ക്രമീകരണങ്ങള്‍ മൈതാനത്ത് ഉണ്ടായിരിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന എമര്‍ജന്‍സി ഗേറ്റുകള്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്
നിയമമനുസരിച്ചുള്ള ക്രമീകരണങ്ങള്‍ മൈതാനത്ത് ഉണ്ടായിരിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന എമര്‍ജന്‍സി ഗേറ്റുകള്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്

സൌദി നിയമമനുസരിച്ചുള്ള ക്രമീകരണങ്ങള്‍ മൈതാനത്ത് ഉണ്ടായിരിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന എമര്‍ജന്‍സി ഗേറ്റുകള്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്. തിരക്ക് കൂട്ടാതിരിക്കാനും അത്തരം സാഹചര്യങ്ങളിലേക്ക് നീങ്ങാതിരിക്കാനും പ്രത്യേകം സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണമുണ്ടാകും. ഇവരുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

ഗ്രൌണ്ടിന് പുറത്ത് പോകാന്‍;

അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി നടക്കുന്ന പ്രവാസോത്സവം പരിപാടിയില്‍ മൈതാനത്തിന് പുറത്തേക്ക് അടിയന്തിരമായി പോകേണ്ടി വരുന്നവര്‍ക്ക് ഗേറ്റ് പാസ് നല്‍കും. ഇത് ഓരോ കാറ്റഗറിക്കും വ്യത്യസ്തമായിരിക്കും. സുരക്ഷാ വിഭാഗം ഇത് പരിശോധിച്ച ശേഷമാകും തിരികെ പ്രവേശിപ്പിക്കുക. പാസ് നഷ്ടപ്പെടുത്തിയാലോ ടിക്കറ്റ് നഷ്ടപ്പെടുത്തിയാലോ ഒരു സാഹചര്യത്തിലും പ്രവേശനം അനുവദിക്കുന്നതല്ല.

ലൊക്കേഷനും പാര്‍ക്കിങും:

ജിദ്ദയില്‍ ലഭ്യമായ ഏറ്റവും വലിയ വേദിയായ ഇക്വിസ്റ്റ്രിയന്‍ ക്ലബ്ബ് ഗ്രൌണ്ടില്‍ വെച്ചാണ് പ്രവാസോത്സവം അരങ്ങേറുക.

പ്രവാസോത്സവത്തിന് പടുകൂറ്റന്‍ വേദിയൊരുങ്ങുന്ന ജിദ്ദ ഇക്വിസ്ട്രിയന്‍ പാര്‍ക്കിന്‍റെ സാറ്റലൈറ്റ് ദൃശ്ം
പ്രവാസോത്സവത്തിന് പടുകൂറ്റന്‍ വേദിയൊരുങ്ങുന്ന ജിദ്ദ ഇക്വിസ്ട്രിയന്‍ പാര്‍ക്കിന്‍റെ സാറ്റലൈറ്റ് ദൃശ്ം

മുപ്പതിനായിരത്തിലേറെ പേര്‍ക്ക് അനായാസം ഇരിക്കാവുന്ന ഗ്രൌണ്ടാണ് ഇവിടെയുള്ളത്. എല്ലാ വിധ അടിസ്ഥാന സൌകര്യങ്ങളും പ്രാര്‍ഥനാ സൌകര്യവുമുണ്ട്. അയ്യായിരത്തിലേറെ വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനാകും. പാര്‍ക്കിങിലേക്ക് എത്തുവാന്‍ സഹായിക്കാന്‍ സുരക്ഷാ വിഭാഗവും വളണ്ടിയര്‍മാരുമുണ്ടാകും. ലൊക്കേഷന്‍: https://goo.gl/maps/7cKv2u5JzxwthzMs8

ടിക്കറ്റുകള്‍ക്കും സംശയങ്ങള്‍ക്കും +966568282557, +966545323651 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. മാര്‍ക്കറ്റിങ് പരസ്യ അന്വേഷണങ്ങള്‍ക്ക് +966543309301 എന്ന നമ്പറില്‍ ബന്ധപ്പെടാം. ടിക്കറ്റ് ലഭിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക താഴെ:

ടിക്കറ്റ് കരസ്ഥമാക്കാവുന്ന ജിദ്ദയിലെ സ്ഥാപനങ്ങള്‍
ടിക്കറ്റ് കരസ്ഥമാക്കാവുന്ന ജിദ്ദയിലെ സ്ഥാപനങ്ങള്‍
ടിക്കറ്റ് കരസ്ഥമാക്കാവുന്ന മക്കയിലെ സ്ഥാപനങ്ങള്‍
ടിക്കറ്റ് കരസ്ഥമാക്കാവുന്ന മക്കയിലെ സ്ഥാപനങ്ങള്‍
ടിക്കറ്റ് കരസ്ഥമാക്കാവുന്ന യാമ്പുവിലെ സ്ഥാപനങ്ങള്‍
ടിക്കറ്റ് കരസ്ഥമാക്കാവുന്ന യാമ്പുവിലെ സ്ഥാപനങ്ങള്‍

ജിസിസിയില്‍ സൌദിയിലേക്ക് ആദ്യമായാണ് പ്രവാസോത്സവം എത്തുന്നത്. ഇതിന് മുമ്പ് പ്രവാസോത്സവം നടന്ന അറബ് രാജ്യങ്ങളിലെല്ലാം റെക്കോര്‍ഡ് ജനക്കൂട്ടമാണ് എത്തിയിരുന്നത്. ജിദ്ദയിലെ ടിക്കറ്റുകള്‍ ഇതിനാല്‍ തന്നെ അതിവേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റഴിയുന്നത്.