LiveTV

Live

Saudi Arabia

ഗോഡ്‌സെയുടെ അനുയായികള്‍ ഇപ്പോഴും ഇന്ത്യയുടെ വിരിമാറിലേക്ക് വെടി വെച്ചുകൊണ്ടിരിക്കുന്നു- രമേശ് ചെന്നിത്തല

ആവേശകരമായ സ്വീകരണമൊരുക്കിയാണ് ദമ്മാം ഒ.ഐ.സി.സി രമേശ് ചെന്നിത്തലയെ സ്വീകരിച്ചത്

ഗോഡ്‌സെയുടെ അനുയായികള്‍ ഇപ്പോഴും ഇന്ത്യയുടെ വിരിമാറിലേക്ക് വെടി വെച്ചുകൊണ്ടിരിക്കുന്നു- രമേശ് ചെന്നിത്തല

ഗാന്ധി വധം നടത്തിയ നാഥുറാം ഗോഡ്‌സെയുടെ അനുയായികള്‍ ഇപ്പോഴും ഇന്ത്യയുടെ വിരിമാറിലേക്ക് വെടി വെച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൗദി ദമ്മാം ഒ.ഐ.സി.സി സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവേശകരമായ സ്വീകരണമൊരുക്കിയാണ് ദമ്മാം ഒ.ഐ.സി.സി രമേശ് ചെന്നിത്തലയെ സ്വീകരിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോപങ്ങള്‍ കോണ്‍ഗ്രസ് ശക്തിപ്പെടുത്തും. നിയമം തിരുത്തുന്നത് വരെ പ്രക്ഷോഭങ്ങള്‍ തുടരുമെന്നും പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. സൗദിയിലെ ഒ.ഐ.സി.സി സ്ഥാപക നേതാക്കളിലൊരാളായ അഹമ്മദ് പുളിക്കല്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. കര്‍ണാടക മുന്‍ എം.എ.ല്‍.എ മൊയ്തീന്‍ ബാവ സംസാരിച്ചു.