LiveTV

Live

Saudi Arabia

ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനിയായി അരാംകോ

ആഗോള ഭീമന്‍മാരായ അമേരിക്കയിലെ ആപ്പിളിനെയും ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ അലി ബാബയെയും ബഹുദൂരം പിന്നിലാക്കിയാണ് സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ രംഗപ്രവേശം. 

ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനിയായി അരാംകോ

സൗദി അരാംകോയുടെ ഇനീഷ്യന്‍ പബ്ലിക് ഓഫറിംഗ് പൂര്‍ത്തിയായതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ മാറി. 1.7 ട്രില്യണ്‍ ഡോളറാണ് സൗദി അരാംകോയുടെ ഓഹരി മൂല്യം. ഏറ്റവും കൂടുതല്‍ ലാഭം നേടുന്ന കമ്പനിയെന്ന പദവിയും ഇനി സൗദി അരാംകോയ്ക്ക് സ്വന്തമായിരിക്കും.

ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് പൂര്‍ത്തിയാക്കി ഓഹരി വിപണിയില്‍ പ്രവേശിച്ചതോടെയാണ് സൗദി അരാംകോ ലോകത്തെ വമ്പന്‍മാരെ പിന്തള്ളി വിപണി മൂല്യത്തില്‍ മുന്നിലെത്തിയത്. ആഗോള ഭീമന്‍മാരായ അമേരിക്കയിലെ ആപ്പിളിനെയും ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ അലി ബാബയെയും ബഹുദൂരം പിന്നിലാക്കിയാണ് സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ രംഗപ്രവേശം.

ആഗോള ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ഏറ്റവും മൂല്യം കൂടിയ കമ്പനിയെന്ന ബഹുമതിക്കാണ് ഇതോടെ സൗദി അരാംകോ അര്‍ഹമാവുക. കമ്പനിയുടെ ഓഹരികള്‍ അടുത്ത ദിവസങ്ങളില്‍ സൗദി ഓഹരി വിപണയില്‍ ലിസ്റ്റ് ചെയ്യപ്പെടും. അരാംകോ പുറത്തിറക്കിയ അന്തിമ ഐ.പി.ഒ നിരക്ക് പ്രകാരം 1.7 ട്രില്യണ്‍ ഡോളറാണ് സൗദി അരാംകോയുടെ ഓഹരി മൂല്യം. തൊട്ട് പിന്നിലുള്ള ആപ്പിളിന്റേത് 1.1 ഏഴ് ട്രില്യണ്‍ ഡോളറാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ലാഭകരമായ കമ്പനിയും സൗദി അരാംകോയാണ്. ആഗോള എണ്ണ കമ്പനികളില്‍ ഭീമനായ സൗദി അരാംകോയുടെ ലാഭം മിനിറ്റില്‍ രണ്ട് ലക്ഷത്തി പതിനൊന്നായിരം ഡോളറായാണ് കണക്ക്. പോയ വര്‍ഷം പതിനൊന്നായിരത്തി ഒരുന്നൂറ്റി പത്ത് കോടി ഡോളറാണ് കമ്പനിയുടെ ലാഭം.