LiveTV

Live

Saudi Arabia

സൗദിയില്‍ സ്വദേശികള്‍ക്ക് സ്വയം തൊഴിലിന് അംഗീകാരം

സ്വയം തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്ന ചട്ടങ്ങൾക്കാണ് തൊഴിൽ സാമൂഹിക വികസന മന്ത്രി എൻജി. അഹ്മ്മദ് അൽ റാജി അംഗീകാരം നൽകിയത്. 

സൗദിയില്‍ സ്വദേശികള്‍ക്ക് സ്വയം തൊഴിലിന് അംഗീകാരം

സൗദിയില്‍ സ്വദേശികള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് തൊഴില്‍ മന്ത്രി അംഗീകാരം നല്‍കി. ആവശ്യമായ രേഖകൾ സഹിതം ഇലക്ട്രോണിക് പോർട്ടലിലൂടെയാണ് രജിസ്റ്റട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടത്. നൂറിലധികം തൊഴിലുകൾക്കാണ് തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്.

സ്വയം തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്ന ചട്ടങ്ങൾക്കാണ് തൊഴിൽ സാമൂഹിക വികസന മന്ത്രി എൻജി. അഹ്മ്മദ് അൽ റാജി അംഗീകാരം നൽകിയത്. പുതിയ ആനുകൂല്യങ്ങളും സേവനങ്ങളും ഉൾപ്പെടുത്തി തൊഴിൽ പോർട്ടലിന്റെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പാരമ്പര്യേതര ജോലികളിലൊന്നായി സ്വയം തൊഴിലിനെ പരിഗണിക്കും. ഇത്തരം തൊഴിലുകളെ പ്രോത്സാഹിപ്പിക്കുന്നതും ആവശ്യമായ സഹായങ്ങൾ നൽകുന്നതും സുസ്ഥിരവും സ്വതന്ത്രവും അനുയോജ്യവുമായ തൊഴിലവസരങ്ങൾ കണ്ടെത്താൻ ആളുകളെ പ്രാപ്തരാക്കുന്നതുമാണ് പുതിയ സ്വയം തൊഴിൽ ചട്ടങ്ങളെന്നും മന്ത്രി പറഞ്ഞു. തൊഴിലന്വേഷകർക്ക് പുതിയ മേഖലകൾ തുറന്നു കൊടുക്കാൻ ഇത് സഹായകരമാകും. 123 ലധികം തൊഴിലുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഈ ജോലികളിലേർപ്പെടുന്നവർക്ക് യോഗ്യരാണെന്ന് തെളിയിക്കുന്ന രേഖകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രോണിക് പേർട്ടൽ വഴി രജിസ്റ്റർ ചെയ്ത് ആനൂകൂല്യങ്ങൾ നേടാൻ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്.