LiveTV

Live

Saudi Arabia

തൊഴില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ‘സ്വഫവ’ പദ്ധതിയുമായി സൗദി

തൊഴില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ‘സ്വഫവ’ പദ്ധതിയുമായി സൗദി

സൗദിയില്‍ തൊഴില്‍ മന്ത്രാലയവും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്വഫവ എന്ന പേരിലാണ് പുതിയ പദ്ധതി. സ്ഥാപനങ്ങള്‍ക്ക് നേരിട്ട് മന്ത്രാലയത്തെ സമീപിക്കാനും പ്രശ്‌നപരിപഹാരങ്ങള്‍ തേടാനുമുള്ള വഴിയായാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയമാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും തദ്ദേശിയ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയവുമായി ബന്ധപ്പെട്ട നിയമോപദേശങ്ങള്‍ തേടുന്നതിനും, പരാതികള്‍ സമര്‍പ്പിക്കുന്നതിനും, കൈകൊള്ളുന്ന തീരുമാനങ്ങല്‍ കൈമാറാനും ഇത് വഴി സാധിക്കും.

സ്ഥാപനങ്ങളുടെ ഉന്നത പദവികള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍ തസ്തികയിലുള്ളവര്‍ക്കാണ് ഇത് വഴി മന്ത്രാലയവുമായി ആശയ വിനിമയം സാധ്യമാകുക. സഫ് വ വഴി വിവിധ മാര്‍ഗേണ മന്ത്രാലയത്തിന്റെ സഹായങ്ങള്‍ തേടാന്‍ കഴിയും.

നേരിട്ടുള്ള കൂടികാഴ്ചക്കായി സമയം നിശ്ചചയിക്കുക, ടെലഫോണ്‍ വഴിയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍. കസ്റ്റമര്‍ സര്‍വീസ് ഓഫീസ് വഴിയുള്ള സഹായം, മറാസ് പോര്‍ട്ടല്‍ വഴിയുള്ള സഹായം എന്നീ മാര്‍ഗങ്ങള്‍ വഴിയാണ് സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ സഹായം തേടാന്‍ സാധിക്കുക. അപേക്ഷിച്ച് ഇരുപത്തി നാല് മണിക്കൂറിനകം പ്രശ്‌ന പരിഹാരം സാധ്യമാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

ഇരുന്നൂറ്റി അമ്പതില്‍ കുറയാത്ത സ്വദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് സ്വഫ് വ സേവനം അനുവദിക്കുക. ഒരു വര്‍ഷത്തേക്കാണ് തുടക്കത്തില്‍ അനുവദിക്കുക.