LiveTV

Live

Saudi Arabia

മസ്ജിദുൽ ഹറമിന്റെ വികസന പ്രവർത്തനങ്ങൾ 3 വർഷത്തിനകം പൂർത്തിയാകും

ഹറമിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായ മൂന്നാം സൌദി ഹറം വികസന പദ്ധതിയുടെ 80 ശതമാനം പ്രവർത്തനങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.

 മസ്ജിദുൽ ഹറമിന്റെ വികസന പ്രവർത്തനങ്ങൾ 3 വർഷത്തിനകം പൂർത്തിയാകും

മക്കയിലെ മസ്ജിദുൽ ഹറമിന്റെ വികസന പ്രവർത്തനങ്ങൾ മൂന്ന് വർഷത്തിനകം പൂർത്തിയാകുമെന്ന് ഇരുഹറം കാര്യാലയം മേധാവി അറിയിച്ചു. മൂന്നാം ഘട്ട വികസനത്തിന്റെ 80 ശതമാനവും പൂർത്തിയായതായും അദ്ദേ‌ഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വിലിയ തീർത്ഥാടന കേന്ദ്രമായ മക്കയിലെ മസ്ജിദുൽ ഹറമിൽ നിലവിൽ നടന്ന് വരുന്ന മുഴുവൻ വികസന പ്രവർത്തനങ്ങളും ഹിജ് റ വർഷം 1444 ൽ പൂർത്തിയാകും. ഹറമിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായ മൂന്നാം സൌദി ഹറം വികസന പദ്ധതിയുടെ 80 ശതമാനം പ്രവർത്തനങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ഇനി ശേഷിക്കുന്നത് അവസാന മിനുക്ക് പണികള്‍ മാത്രമാണെന്ന് ഹറം എഞ്ചിനീയറിംഗ് വിഭാഗം മേധാവി അമ്മാർ അൽ അഹ്മദി പറഞ്ഞു. വികസനം പൂർത്തിയാകുന്നതോടെ 19 ലക്ഷത്തോളം വിശ്വാസികൾക്ക് ഒരേ സമയം ഹറമിൽ നമസ്കാരം നിർവ്വഹിക്കാനാകും.

കിംഗ് അബ്ദുല്‍ അസീസ് ഗേറ്റ്, ബാബ് അജ്‌യാദ്, മേല്‍ തട്ട്, ഇലക്ട്രോ മെക്കാനിക്കല്‍ ജോലികൾ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് വികസന പ്രവര്‍ത്തനങ്ങള്‍. ടോയ്‌ലറ്റുകള്‍, ഫയര്‍പ്ലേസുകള്‍, എസ്‌കലേറ്ററുകള്‍, എലിവേറ്ററുകള്‍, ശബ്ദ-നിരീക്ഷണ ക്യാമറകള്‍, ശീതീകരണ സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങളുടെ വികസനവും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം ഘട്ട വികസനം പൂർത്തിയാകുന്നതോടെ 19 ലക്ഷത്തോളം വിശ്വാസികൾക്ക് ഒരേ സമയം നമസ്കാരം നിർവ്വഹിക്കുവാൻ ഹറമിൽ സൌകര്യമുണ്ടാകും.