LiveTV

Live

Saudi Arabia

സൗദി അരാംകോ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് പൂര്‍ത്തിയായി

സൗദി അരാംകോ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് പൂര്‍ത്തിയായി

സൗദി അരാംകോയുടെ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് പൂര്‍ത്തിയായി. ലക്ഷ്യമിട്ടതിലും ഇരട്ടിയിലധികം സ്ഥാപനങ്ങളും വ്യക്തികളുമാണ് ഓഹരികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. നാളെ അന്തിമ ഓഹരി മൂല്യം സൗദി അരാംകോ പ്രഖ്യാപിക്കും.

സൗദി അരാംകോ രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി പുറത്തിറക്കിയ ഐ.പി.ഒകള്‍ സ്വന്തമാക്കാനുള്ള സമയ പരിധി ഇന്ന് അവസാനിച്ചു. രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയമാണ് ഇന്ന് അവസാനിച്ചത്. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് വ്യകതിഗത ബുക്കിംഗും അവസാനിച്ചിരുന്നു. നാളെ സൗദി അരാംകോ അന്തിമ ഓഹരി മൂല്യം പ്രഖ്യാപിക്കും. ഇതിന് ശേഷമാണ് ഓഹരികള്‍ ബുക്ക് ചെയ്തവര്‍ക്ക് അലോട്ട് ചെയ്യുക. ഒരു ശതമാനം ഓഹരികളാണ് സ്ഥാപനങ്ങള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. ഏകദേശം ഇരുന്നൂറ് ദശലക്ഷം ഓഹരികളാണ് ഈ ഇനത്തില്‍ ലഭ്യമാകുക. അരശതമാനം ഓഹരികളാണ് വ്യകതിഗത തലത്തിലെ നീക്കിയിരിപ്പ്. നൂറ് ദശലക്ഷം ഓഹരികളാണ് ഈ വിഭാഗത്തില്‍ വിതരണം ചെയ്യുക. ഇരു വിഭാഗങ്ങളിലും ലക്ഷ്യമിട്ടതിലും ഇരട്ടിയിലധികം അപേക്ഷകളാണ് ഇതിനകം സമര്‍പ്പിക്കപ്പെട്ടത്. ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗില്‍ സ്ഥാപനങ്ങള്‍ക്കായി മാറ്റി വെച്ച ഓഹരികള്‍ക്കുള്ള ആവശ്യം ഇരട്ടിയിലധികം കവിഞ്ഞതായി കണ്‍സല്‍ട്ടന്റ് ബാങ്കുകള്‍ വ്യക്തമാക്കി. വ്യകതിഗത വിഭാഗത്തിലും റെക്കോര്‍ഡ് അപേക്ഷകരാണ് ഓഹരികള്‍ ബുക്ക് ചെയ്തത്. നൂറ്റി നാല്‍പത്തിയെട്ട് ദശലക്ഷം പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ പബ്ലിക് ഓഫറിങ്ങായാണ് സൗദി അരംകോയുടെ ഐ.പി.ഒയെ സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്.