LiveTV

Live

Saudi Arabia

സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ് രേഖപ്പെടുത്തി

നടപ്പു വര്‍ഷത്തെ മൂന്നാംപാദ റിപ്പോര്‍ട്ടിലാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എണ്ണയിതര കയറ്റുമതിയില്‍ അഞ്ച് ശതമാനത്തോളം ഇടിവുണ്ടായത്

സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ് രേഖപ്പെടുത്തി

സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ് രേഖപ്പെടുത്തി. നടപ്പു വര്‍ഷത്തെ മൂന്നാംപാദ റിപ്പോര്‍ട്ടിലാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എണ്ണയിതര കയറ്റുമതിയില്‍ അഞ്ച് ശതമാനത്തോളം ഇടിവുണ്ടായത്. ആദ്യ ഒമ്പത് മാസങ്ങളിലെ എണ്ണയിതര കയറ്റുമതി മൊത്തം166 ബില്യണ്‍ റിയാലായാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളില്‍ രാജ്യത്തിന്റെ എണ്ണയിതര കയറ്റുമതി വരുമാനം 165.8 ബില്യണ്‍ റിയാലിലെത്തിയതായി സാമ്പത്തിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 174.8 ബില്യണ്‍ റിയാലായിരുന്നു വരുമാനം. ഒമ്പത് ബില്യണ്‍ റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ കയറ്റുമതി നടന്നിട്ടുള്ളത് ചൈനയിലേക്കാണ്. മൊത്തം ഉല്‍പന്നങ്ങളുടെ 16.5 ശതമാനം.

ചൈനയിലേക്കുള്ള കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. രണ്ടും മൂന്നും സ്ഥാനത്ത് യു.എ.ഇയും യൂറോപ്യന്‍ രാഷ്ട്രങ്ങളുമാണ്. 8.5 ശതമാനം കയറ്റുമതിയാണ് ഇന്ത്യയിലേക്ക് നടന്നത്. എണ്ണയിതര ഉല്പന്നങ്ങളായ പ്ലാസ്റ്റിക്, റബ്ബര്‍, പെട്രോകെമിക്കല്‍ ഉല്പന്നങ്ങള്‍, മിനറല്‍സ്‍ എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയതത്. ചൈനയും യു.എസും തമ്മില്‍ നടന്ന വ്യാപാര യുദ്ധം സൗദിയുടെ കയറ്റുമതിയെയും ബാധിച്ചതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.