LiveTV

Live

Saudi Arabia

സൌദി അരാംകോയുടെ ഓഹരികള്‍ 32 ശതകോടി ഡോളറിന് വ്യക്തികള്‍ സ്വന്തമാക്കി

ഓഹരികള്‍ വ്യക്തികള്‍ക്ക് വാങ്ങാനുള്ള സമയപരിധി ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കും

സൌദി അരാംകോയുടെ ഓഹരികള്‍ 32 ശതകോടി ഡോളറിന് വ്യക്തികള്‍ സ്വന്തമാക്കി

സൌദി അരാംകോയുടെ ഓഹരികള്‍ 32 ശതകോടി ഡോളറിന് വ്യക്തികള്‍ സ്വന്തമാക്കി. ഓഹരികള്‍ വ്യക്തികള്‍ക്ക് വാങ്ങാനുള്ള സമയപരിധി ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കും. സ്ഥാപനങ്ങള്‍ക്ക് അടുത്ത മാസം നാല് വരെ ഓഹരി വാങ്ങാം. അന്തിമ കണക്കുകള്‍ പുറത്ത് വരുന്പോള്‍ ലോക റെകോര്‍ഡ് അരാംകോ മറികടക്കുമെന്നാണ് സൂചന. 32 ശതകോടി ഡോളറിന്റെ ഓഹരികളാണ് സൌദി അരാംകോ ഇതുവരെ വിറ്റത്. 30 ശതകോടിയാണ് പ്രതീക്ഷിച്ച തുക. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓഹരി വാങ്ങാം.

സ്ഥാപനങ്ങള്‍ക്ക് അടുത്ത മാസം നാലു വരെ സമയമുണ്ട്. എന്നാല്‍ വ്യക്തികള്‍ക്കുള്ള സമയം ഇന്ന് അര്‍ധ രാത്രി അവസാനിക്കും. ഓഹരി ഒന്നിന് 32 സൗദി റിയാലാണ് വില. കുറഞ്ഞത് 10 ഓഹരികളെങ്കിലും വാങ്ങണം. എത്ര സെറ്റ് ഓഹരികളും ഒരാള്‍ക്ക് വാങ്ങാം. വിദേശികളും സ്വദേശികളും ഓഹരിക്കുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. നിബന്ധ പാലിക്കാത്ത അപേക്ഷകള്‍ തള്ളുന്നുണ്ട്. അര്‍ധ രാത്രിയോടെ അന്തിമ ചിത്രം തെളിയും. വില്‍പന 100 ശതമാനം കവിഞ്ഞെങ്കിലും ഓഹരിയുടെ അന്തിമ മൂല്യം ഡിസംബര്‍ അഞ്ചിനാണ് പ്രഖ്യാപിക്കുക.