LiveTV

Live

Saudi Arabia

സൗദിയിലേക്ക് പതിനാലായിരത്തിലേറെ ആടുകളുമായി പുറപ്പെട്ട കപ്പല്‍ മുങ്ങി

റൊമേനിയയില്‍ നിന്നും സൌദിയിലേക്ക് പുറപ്പെട്ട കപ്പലാണ് മുങ്ങിയത്. പതിനാലായിരത്തിലേറെ ആടുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു

സൗദിയിലേക്ക് പതിനാലായിരത്തിലേറെ ആടുകളുമായി പുറപ്പെട്ട കപ്പല്‍ മുങ്ങി

സൌദിയിലേക്ക് പതിനാലായിരത്തിലേറെ ആടുകളുമായി പുറപ്പെട്ട കപ്പല്‍ മുങ്ങി. ജീവനക്കാരെ രക്ഷപ്പെടുത്തിയെങ്കിലും മൃഗങ്ങള്‍ ഭൂരിഭാഗവും കടലില്‍ മുങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

റൊമേനിയയില്‍ നിന്നും സൌദിയിലേക്ക് പുറപ്പെട്ട കപ്പലാണ് മുങ്ങിയത്. പതിനാലായിരത്തിലേറെ ആടുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ക്വീന്‍ ഹിന്ദ് എന്നായിരുന്നു കപ്പലിന്റെ പേര്. കരിങ്കടലില്‍ മിദിയ തുറമുഖത്തോട് ചേര്‍ന്നായിരുന്നു അപകടം. അപ്രതീക്ഷിതമായി കപ്പല്‍ മുങ്ങിയതോടെ ജീവനക്കാരും ആടുകളും കടലില്‍ വീണു. സിറിയന്‍ സ്വദേശികളായ കപ്പല്‍ ജീവനക്കാരെയും കുറച്ച് ആടുകളേയും രക്ഷിക്കാനായി. ബാക്കിയുള്ളവ കടലില്‍ മുങ്ങി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.