LiveTV

Live

Saudi Arabia

സൗദിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഒരുങ്ങുന്നു

തൊഴില്‍ സാമൂഹ്യ വികസന വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹമദ് ബിന്‍ സുലൈമാന്‍ അല്‍റാജിഇ, ധാതുവിഭവ വകുപ്പ് മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്‍ഖുറൈഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണ. 

സൗദിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഒരുങ്ങുന്നു

സൗദിയില്‍ വ്യവസായ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് ധാരണ. രാജ്യത്തെ സുപ്രധാനമായ അഞ്ച് വകുപ്പുകള്‍ തമ്മിലാണ് സ്വദേശി തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന് തമ്മില്‍ ധാരണയിലെത്തിയത്. ഇത് വഴി വര്‍ഷം മുപ്പത്തിയാറായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

തൊഴില്‍ സാമൂഹ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ധാരണ. സുപ്രധാന വകുപ്പുകളായ വ്യവസായ ധാതുവിഭവ മന്ത്രാലയം, സാങ്കേതിക തൊഴില്‍ പരിശീലന ജനറല്‍ ഓര്‍ഗനൈസേഷന്‍, മാനവ വിഭവശേഷി ഫണ്ട്, സൗദി ചേമ്പേഴ്‌സ് കൗണ്‍സില്‍ എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് തൊഴില്‍ സാമൂഹ്യ മന്ത്രാലയം ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചത്. തൊഴില്‍ സാമൂഹ്യ വികസന വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹമദ് ബിന്‍ സുലൈമാന്‍ അല്‍റാജിഇ, ധാതുവിഭവ വകുപ്പ് മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്‍ഖുറൈഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണ.

സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലെ സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കുന്നതിനും അതിനായി പ്രോത്സാഹനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ ധാരണ. ഇത് വഴി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി മുപ്പത്തിയാറായിരത്തോളം തൊഴിലവസരങ്ങള്‍ ഒരു വര്‍ഷത്തിനകം വ്യവസായ മേഖലയില്‍ ഒരുക്കാനാണ് പദ്ധതി. ഇതിന് വേണ്ട പരിശീലന പ്രോത്സാഹന പരിപാടികള്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുക, തൊഴിലന്വേഷകര്‍ക്ക് ജോലി നല്‍കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് ഉറപ്പ് വരുത്തുക, ആവശ്യമായ സഹായങ്ങള്‍ ഒരുക്കുക, മാസാന്ത റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ നിബന്ധനകളാണ് ധാരണയിലുള്‍പ്പെടുത്തിയിരിക്കുന്നത്.