LiveTV

Live

Saudi Arabia

സൗദി ഈ വർഷം ഇതുവരെ അനുവദിച്ചത് 13 ലക്ഷത്തിലേറെ ഉംറ വിസകള്‍

ഉംറ സീസൺ ആരംഭിച്ച മുഹറം മുതൽ ഇതുവരെയുള്ള മൂന്നു മാസ കാലയളവിൽ ഇഷ്യൂ ചെയ്ത ഉംറ വിസകളുടെ കണക്കുകളാണ് ഹജ്ജ് ഉംറ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

സൗദി ഈ വർഷം ഇതുവരെ അനുവദിച്ചത് 13 ലക്ഷത്തിലേറെ ഉംറ വിസകള്‍

സൗദിയിൽ ഇതുവരെ 13,39,300 ഉംറ വിസകൾ ഇഷ്യൂ ചെയ്തതായി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ കണക്കുകൾ. ഈ വർഷത്തെ സീസൺ ആരംഭിച്ചതു മുതലുള്ള കണക്കുകളാണിത്. പാകിസ്താനിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ഉംറ നിർവഹിക്കാനെത്തിയത്.

ഉംറ സീസൺ ആരംഭിച്ച മുഹറം മുതൽ ഇതുവരെയുള്ള മൂന്നു മാസ കാലയളവിൽ ഇഷ്യൂ ചെയ്ത ഉംറ വിസകളുടെ കണക്കുകളാണ് ഹജ്ജ് ഉംറ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. 13,39,300 വിസകളാണ് ഇതുവരെ ഇഷ്യൂ ചെയ്തത്. ഇവരിൽ 11,33,300 പേർ ഉംറ നിർവഹിക്കാൻ സൗദിയിലെത്തി. 8,35,800 തീർഥാടകർ ഉംറ നിർവഹിച്ചു തങ്ങളുടെ സ്വദേശത്തേക്കു മടങ്ങി. നിലവിൽ സൗദിയിൽ 2,97,400 തീർഥാടകരുണ്ട്. 10,88,600 പേർ ഉംറക്കെത്തിയത് വിമാനമാർഗമായിരുന്നു. റോഡ് മാർഗം എത്തിയ തീർത്ഥാടകരുടെ എണ്ണം 44,750 ഉം കടൽ വഴി എത്തിയത് കേവലം 7 തീര്‍ഥാടകരുമാണ്. പാകിസ്താനിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. 3,19,400 പേർ. 3,06,400 പേരുമായി ഇന്തോനോഷ്യയാണ് തൊട്ടടുത്ത സ്ഥാനത്ത്.

തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. 1,95,300 പേർ ഇന്ത്യയിൽ നിന്നും ഈ സീസണിൽ ഉംറക്കെത്തി. മലേഷ്യ, തുർക്കി, ബംഗ്ലാദേശ് തുടങ്ങിയവരാണ് ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ തൊട്ടടുത്തു നിൽക്കുന്ന രാജ്യങ്ങൾ.