LiveTV

Live

Saudi Arabia

പ്രവാസി യുവാവ് ജിദ്ദയിൽ ഉറക്കത്തിൽ മരിച്ചു

അന്തരിച്ചത് പെരിന്തല്‍മണ്ണ പരിയാപുരം സ്വദേശി

പ്രവാസി യുവാവ് ജിദ്ദയിൽ ഉറക്കത്തിൽ മരിച്ചു

സൗദി അറേബ്യയിലെ ജിദ്ദയിൽ ജോലി ചെയ്തുവരികയായിരുന്ന പ്രവാസി യുവാവ് ഉറക്കത്തിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലെ പരിയാപുരം സ്വദേശി കുന്നനാത്ത് മുഹമ്മദ് ഷാഫി എന്ന മണി (30) ആണ് മരിച്ചത്.

ജിദ്ദയിലെ മൊബൈൽ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദ് ഷാഫി വെള്ളിയാഴ്ച പുലർച്ചെയാണ് ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ജിദ്ദയിലെ റുവൈസ് മഖ്ബറയിൽ മറവ് ചെയ്തു.