LiveTV

Live

Saudi Arabia

അബഹയില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട മൂന്നുപേരെ ജെ.സി.ബി ഡ്രൈവര്‍ സാഹസികമായി രക്ഷപ്പെടുത്തി

നിറാ താഴ്‌വാരത്തില്‍ കാറില്‍ കുടുങ്ങിയവരെയാണ് ജെ.സി.ബി ഡ്രൈവര്‍ രക്ഷപ്പെടുത്തിയത്

അബഹയില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട മൂന്നുപേരെ ജെ.സി.ബി ഡ്രൈവര്‍  സാഹസികമായി  രക്ഷപ്പെടുത്തി

സൌദിയിലെ അബഹയില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട മൂന്നുപേരെ സാഹസികമായി രക്ഷപ്പെടുത്തി. നിറാ താഴ്‌വാരത്തില്‍ കാറില്‍ കുടുങ്ങിയവരെയാണ് ജെ.സി.ബി ഡ്രൈവര്‍ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കനത്ത മഴയിലാണ് അബഹയിലെ നിറാ താഴ്‍വരയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. ഇതോടെ താഴ്‌വാരത്തിലുണ്ടായിരുന്ന വലിയ കാര്‍ വെള്ളത്തിലായി.

വെള്ളത്തില്‍ നിന്ന് കരയില്‍ കയറ്റാന്‍ സിവില്‍ ഡിഫന്‍സ് അടക്കമുള്ളവര്‍ രംഗത്തിറങ്ങി. ഇതിനിടയില്‍ വെള്ളത്തിന്റെ ശക്തി കൂടി. ഇതോടെ കണ്ടു നിന്ന ജെ.സി.ബി ഡ്രൈവര്‍ വെള്ളത്തിലേക്കിറങ്ങി. വാഹനത്തിന്റെ മുന്‍ഭാഗമുപയോഗിച്ച് മൂന്നു പേരെയും കൊണ്ട് കരയിലേക്ക്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണിപ്പോള്‍.