LiveTV

Live

Saudi Arabia

കരീം ടാക്സിയെ ഊബര്‍ വാങ്ങി; ഉയര്‍ന്ന നിരക്ക് തടയാന്‍ വ്യവസ്ഥ

രണ്ട് കമ്പനികളും ലയിക്കുന്നതോടെ കാര്‍ ചാര്‍ജില്‍ വര്‍ധനവ് വരാതിരിക്കാനാണ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്.

കരീം ടാക്സിയെ ഊബര്‍ വാങ്ങി;  ഉയര്‍ന്ന നിരക്ക് തടയാന്‍ വ്യവസ്ഥ

ഓണ്‍ലൈന്‍ കാര്‍ കമ്പനികളായ ഊബറിന്റേയും കരീമിന്റേയും ലയനത്തിന് കര്‍ശന ഉപാധികളോടെ സൗദിയിലെ ജനറല്‍ കോംപറ്റീഷന്‍ അതോറിറ്റി അംഗീകാരം നല്‍കി. രണ്ട് കമ്പനികളും ലയിക്കുന്നതോടെ കാര്‍ ചാര്‍ജില്‍ വര്‍ധനവ് വരാതിരിക്കാനാണ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. മുന്നൂറ്റി പത്ത് കോടി ഡോളറിനാണ് കരീം ടാക്സിയെ ഊബര്‍ സ്വന്തമാക്കിയത്.

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ കുറവ്
Also Read

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ കുറവ്

അമേരിക്ക ആസ്ഥാനമായി 2009ല്‍ രൂപീകരിക്കപ്പെട്ട ആഗോള ഓണ്‍ലൈന്‍ ടാക്സി കമ്പനിയാണ് ഊബര്‍. ഇതിന് പിന്നാലെ പശ്ചിമേഷ്യ കേന്ദ്രീകരിച്ച് 2012ല്‍ കരീം ടാക്സിയും നിലവില്‍ വന്നു. ഇതോടെ സൗദിയില്‍ കാര്‍ ടാക്സി ചാര്‍ജില്‍ വന്‍ മത്സരമുണ്ടായിരുന്നു. കുറഞ്ഞ നിരക്കിലായിരുന്നു ചാര്‍ജുകള്‍. സൗദിയില്‍ സ്വദേശികള്‍ ഭൂരിഭാഗവും യാത്രക്കാശ്രയിക്കുന്നത് കരീമിനെയാണ്. ഇതിനിടെയാണ് 310 കോടി ഡോളറിന് കരീം ടാക്സി കമ്പനിയെ ഊബര്‍ സ്വന്തമാക്കിയത്. ലയനത്തിന് അനുമതി ചോദിച്ച് ഊബര്‍ നല്‍കിയ അപേക്ഷക്ക് കര്‍ശന ഉപാധികളോടെയാണ് സൗദിയിലെ ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ അംഗീകാരം നല്‍കിയത്. രണ്ട് കമ്പനികളും ഒന്നാകുന്നതോടെ ചാര്‍ജ് വര്‍ധിക്കാന്‍ കാരണമാകും. ഇത് തടയുന്നതുള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ലയനത്തിന് അനുമതി.

ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് പുറമെയുള്ള കാറോട്ടത്തിനും അനുമതി നല്‍കുക, തിരക്കേറിയ സമയങ്ങള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കരുത് എന്നിവയാണ് മറ്റുള്ള നിബന്ധന. നിബന്ധന ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ ഊബറിന്റെ നാവിഗേഷന്‍ ഡാറ്റ അതോറിറ്റി പരീക്ഷിക്കും. പരാതികള്‍ ലഭിച്ചാല്‍ ഉടനടി നടപടിയുണ്ടാകും. ലയനം പൂര്‍ത്തിയായാലും രണ്ടു കമ്പനികളും വെവ്വേറെ തന്നെയാകും സേവനം തുടരുക.