LiveTV

Live

Saudi Arabia

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ കുറവ്

രാജ്യത്ത് നടപ്പിലാക്കി വരുന്ന തൊഴില്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികള്‍ പലരും തിരിച്ചു പോയത് മൊത്തം തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തുന്നതിനിടയാക്കി

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ കുറവ്

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യ പാദത്തിലുണ്ടായിരുന്ന സ്വദേശി അനുപാതത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയാണ് രണ്ടാം പാദം അവസാനിച്ചത്. സ്വകാര്യ മേഖലയിലെ മൊത്തം ജീവനക്കാരിലും കുറവ് വന്നിട്ടുണ്ട്.

ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനങ്ങളും മിസൈലുകളും ഗള്‍ഫ് രാജ്യങ്ങളിലേക്ക്; ആയുധകയറ്റുമതി വർധിപ്പിക്കുക ലക്ഷ്യം 
Also Read

ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനങ്ങളും മിസൈലുകളും ഗള്‍ഫ് രാജ്യങ്ങളിലേക്ക്; ആയുധകയറ്റുമതി വർധിപ്പിക്കുക ലക്ഷ്യം 

സൗദി ജനറല്‍ സ്റ്റാറ്റിക്‌സ് അതോറിറ്റിയാണ് ഈ വര്‍ഷത്തെ രണ്ടാം പാദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ മൊത്തം ജീവിനക്കാരില്‍ 1.8 ശതമാനത്തിന്റെ കുറവാണ് രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ ഇത് 1.3 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി. സ്വകാര്യ മേഖലയിലെ മൊത്തം പ്രവര്‍ത്തന ചിലവ് 4.3 ശതമാനമായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന വരുമാനത്തില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒന്നാം പാദത്തിലെ വരുമാനത്തേക്കാള്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

രാജ്യത്ത് നടപ്പിലാക്കി വരുന്ന തൊഴില്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികള്‍ പലരും തിരിച്ചു പോയത് മൊത്തം തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തുന്നതിന് ഇടയാക്കി. ഒപ്പം സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ മേഖലയില്‍ തുടക്കം കുറിച്ച പുതിയ പദ്ധതികളിലേക്ക് സ്വദേശികള്‍ തൊഴില്‍ മാറ്റം നേടിയതാണ് സ്വദേശി ജീവനക്കാരില്‍ കുറവ് വരുത്തുന്നതിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.