LiveTV

Live

Saudi Arabia

‘മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്ന ഇസ്രയേലിനെതിരെ പ്രതിരോധത്തിന് ലോകം തയ്യാറാകണം’; ഫലസ്തീനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തെ അപലപിച്ച് സൗദി

‘മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്ന ഇസ്രയേലിനെതിരെ പ്രതിരോധത്തിന് ലോകം തയ്യാറാകണം’; ഫലസ്തീനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തെ അപലപിച്ച് സൗദി

ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണത്തെ സൗദി മന്ത്രിസഭ അപലപിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്ന ഇസ്രയേലിനെതിരെ പ്രതിരോധത്തിന് ലോകം തയ്യാറാകണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

മുപ്പതിലേറെ ഫലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലിനെതിരെ ആക്രമണം നടത്തിയെന്നാരോപിച്ച് തുടങ്ങിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഒരു കുടുംബത്തിലെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. സായുധ വിഭാഗത്തെ ലക്ഷ്യം വെച്ച് നടത്തിയെന്ന് ഇസ്രയേല്‍ പറയുന്ന ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ അന്താരാഷ്ട്ര വിമര്‍ശനമുണ്ടായിരുന്നു. ഇത് ഇന്റലിജന്‍സ് വീഴ്ചയാണെന്ന വാദത്തിലാണ് ഇസ്രയേല്‍. സംഭവം നീതീകരിക്കാനാകില്ലെന്നും ഗുരുതര മനുഷ്യാവകാശ ലംഘനം ഇസ്രയേല്‍ തുടരുകയാണെന്നും സൗദി അറേബ്യ പറഞ്ഞു. ഇസ്രയേലിനെ പ്രതിരോധിക്കാനും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുംം ലോക രാഷ്ട്രങ്ങള്‍ തയ്യാറാകണമെന്നും സൗദി മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. ഫണ്ട് കുറവ് ചൂണ്ടിക്കാട്ടിയുള്ള നീക്കത്തിനെതിരെ ലോക രാഷ്ട്രങ്ങള്‍ രംഗത്ത് വന്നു. ഇതോടെ സഹായം പുനരാരംഭിക്കാന്‍ വോട്ടെടുപ്പ് നടത്താന്‍ യു.എന്‍ തയ്യാറായതിനേയും സൗദി സ്വാഗതം ചെയ്തു.