LiveTV

Live

Saudi Arabia

ഇറാന്‍ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ സൗദിയിലേക്കുള്ള അവസാന സംഘം യു.എസ് സൈനികരും പുറപ്പെട്ടു

ഇറാന്‍ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ സൗദിയിലേക്കുള്ള അവസാന സംഘം യു.എസ് സൈനികരും പുറപ്പെട്ടു

ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ പ്രതിരോധിക്കാനായി സൗദിയിലേക്കുള്ള അവസാന സംഘം യു.എസ് സൈനികരും പുറപ്പെട്ടു. മുവ്വായിരം പേരടങ്ങുന്ന സൈനിക ട്രൂപ്പിലെ അവസാന സംഘമാണ് കഴിഞ്ഞ ദിവസം കപ്പല്‍മാര്‍ഗം പുറപ്പെട്ടത്. സൗദിക്ക് യു.എസ് വാഗ്ദാനം ചെയ്ത സൈനിക ഉപകരണങ്ങളും സൗദിയിലേക്കുള്ള വഴിയിലാണ്.

യു.എസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപാണ് സൗദിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചത്. സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് യു.എസ് സഹായം സൗദി അഭ്യര്‍ഥിച്ചത്. പ്രതിരോധ രംഗത്ത് വാഗ്ദാനം ചെയ്ത ആയുധങ്ങളും വഹിച്ചുള്ള കപ്പലുകള്‍ സൗദിയിലേക്കുള്ള വഴിയിലാണ്. ദിവസങ്ങള്‍ക്കം ഇവ സൗദിയിലെത്തും. യുദ്ധ വിമാനങ്ങള്‍, മിസൈല്‍ പ്രതിരോധ സംവിധാനം, സുരക്ഷാ സംവിധാനങ്ങള്‍, സൈനിക കവചിത വാഹനങ്ങള്‍ എന്നിവയെല്ലാം അവസാന സൈനിക സംഘത്തിനൊപ്പം സൗദിയിലെത്തും. സൗദിക്ക് നല്‍കുന്ന സേവനങ്ങള്‍ കരാര്‍ പ്രകാരമാണെന്ന് യു.എസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.