LiveTV

Live

Saudi Arabia

പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ച് സൗദി

നിതാഖാത്ത് വ്യവസ്ഥ പ്രകാരമുള്ള സ്വദേശി ജീവനക്കാര്‍ സ്ഥാപനത്തിലുണ്ടായിരിക്കണമെന്ന വ്യവസ്ഥ ഇല്ലാതെയാണ് വിസകള്‍ അനുവദിക്കുക

പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ച് സൗദി

സൗദിയില്‍ പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ച് തൊഴില്‍ മന്ത്രാലയം. രാജ്യത്ത് പുതുതായി ആരംഭിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വദേശികളെ നിയമിക്കാതെ തന്നെ വിദേശ റിക്രൂട്ട്‌മെന്റിന് വിസ അനുവദിക്കുന്നതിനാണ് ഇളവ്. ആദ്യ ഒരു വര്‍ഷത്തേക്കാണ് ഇളവ് ബാധകമാവുക.

തൊഴില്‍ സാമൂഹ്യ വികസന മന്ത്രി എഞ്ചിനിയര്‍ അഹമ്മദ് അല്‍റാജിയാണ് വിസാ വ്യവസ്ഥകളിലെ ഇളവ് പ്രഖ്യാപിച്ചത്. പുതുതായി ആരംഭിക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഇളവ് ലഭിക്കുക. തൊഴില്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ ഖിവാ വഴിയാണ് പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ വിസകള്‍ അനുവദിക്കുക. ഇത് അടുത്ത മാസം മുതല്‍ ആരംഭിക്കും.

നിതാഖാത്ത് വ്യവസ്ഥ പ്രകാരമുള്ള സ്വദേശി ജീവനക്കാര്‍ സ്ഥാപനത്തിലുണ്ടായിരിക്കണമെന്ന വ്യവസ്ഥ ഇല്ലാതെയാണ് വിസകള്‍ അനുവദിക്കുക. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സ്വദേശികളെ നിയമിക്കുന്നതിന് ഒരു വര്‍ഷം സാവകാശം ലഭിക്കും.

സ്വകാര്യ മേഖലയുടെ ഉന്നതിക്കായി തൊഴില്‍ മന്ത്രാലയം ഇതിനകം അറുപത്തിയെട്ട് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായും ബാക്കി മുപ്പത്തി രണ്ട് പദ്ധഥികള്‍ കൂടി നടപ്പിലാക്കുന്നതിന് നിലവില്‍ ശ്രമിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ അഞ്ച് ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് ആരോഗ്യ കാര്‍ഷിക മേഖലകളുമായി കരാറില്‍ ഏര്‍പ്പെട്ടതായും മന്ത്രി പറഞ്ഞു.