LiveTV

Live

Saudi Arabia

ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുപ്പത്തിയേഴാമത് സ്ഥാപക ദിനം ആഘോഷിച്ചു  

ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുപ്പത്തിയേഴാമത് സ്ഥാപക ദിനം ആഘോഷിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകരെ പരിപാടിയില്‍ ആദരിച്ചു.

വാര്‍ഷിക പരിപാടി സൗദി കിഴക്കന്‍ പ്രവിശ്യ ഫോറിന്‍ എഡ്യുക്കേഷന്‍ വിഭാഗം മേധാവി ഹവദ് ബിന്‍ മുഹമ്മദ് അല്‍ മാലിഖി ഉദ്ഘാടനം ചെയ്തു. ഇരുപത് മുതല്‍ മുപ്പത്തി അഞ്ച് വര്‍ഷത്തിലേറെയായി സ്‌കൂളില്‍ സേവനമനുഷ്ടിച്ചു വരുന്ന അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും പരിപാടിയില്‍ ആദരിച്ചു. കായിക വിഭാഗത്തില്‍ സി.ബി.എസ്.ഇ കായിക മേളയില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് വിജയികളായ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ആദരിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുബൈര്‍ അഹമദ്ഖാന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ സ്ഥാപക ശില്‍പ്പികളായ സഹ്ഫര്‍ അലിഖാന്‍, മലയാളിയായ അബ്ദുള്ള അപ്പ എന്നിവരുടെ പേരുകള്‍ നല്‍കി സ്‌കൂള്‍ ഓഡിറ്റോറിയങ്ങള്‍ പുനര്‍നാമകരണം ചെയ്തു. പ്രവിശ്യ ഫോറിന്‍ എഡ്യുക്കേഷന്‍ വിഭാഗം ഉപമേധാവി ഉസൈന്‍ മഖ്ബൂല്‍, സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ കലീം അഹമ്മദ് എന്നവര്‍ സംസാരിച്ചു. ഭാരതത്തിലെ വൈവിധ്യങ്ങളും, പ്രകൃതിയുടെ ചൂഷണങ്ങളും പ്രമേയമാക്കി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വര്‍ണാഭമായ കലാപ്രകടനങ്ങളും അരങ്ങേറി.