സൗദിയില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള വിവാഹം നിരോധിക്കും; നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്
സൗദി മനുഷ്യാവകാശ കമ്മീഷനാണ് സര്‍ക്കാറിന് നിര്‍ദ്ദേശം സമര്‍പ്പിച്ചത്. പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ വിവാഹത്തിലേര്‍പ്പെടുന്നത് വഴി നിരവധി പ്രതികൂല ഫലങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.

സൗദിയില്‍ പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ വിവാഹം നിരോധിക്കുന്നതിനുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് സൗദി ദേശീയ മനുഷ്യാവകാശ കമ്മീഷന്. വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് കമ്മീഷന് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം സമര്‍പ്പിച്ചത്.
സൗദി മനുഷ്യാവകാശ കമ്മീഷനാണ് സര്‍ക്കാറിന് നിര്‍ദ്ദേശം സമര്‍പ്പിച്ചത്. പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ വിവാഹത്തിലേര്‍പ്പെടുന്നത് വഴി നിരവധി പ്രതികൂല ഫലങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഒപ്പം രാജ്യം അംഗീകരിച്ച അന്താരാഷ്ട്ര ബാലിക സംരക്ഷണ നിയമം പാലിക്കുന്നതിനും നിയമം അനിവാര്യമാണെന്ന് കമ്മീഷന് ചൂണ്ടികാട്ടി. കുട്ടികളുടെ പരിപാലനത്തിനും ദുരുപയോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും, കുട്ടികളുടെ സംരക്ഷണ നിയമം മാതാപിതാക്കളെയും പരിപാലകരെയും ഉത്തരവാദികളാക്കുന്നതിനും നിയമം സഹായിക്കുമെന്ന് മനുഷ്യാവകാശ പ്രവര്ത്തകന് ഡോ. മതൂഖ് അല്‍ ശരീഫ് വ്യക്തമാക്കി.
എന്നാല്‍ പതിനെട്ട് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതില്‍ നിന്നും തടയുന്നതും മനുഷ്യാവകാശ ലംഘനമാണ്. ഇത് രാജ്യത്തെ നിയമമനുസരിച്ച് കുറ്റകരമാണെന്നും അത്തരം പ്രവൃത്തികളിലേര്‍പ്പെടുന്ന രക്ഷിതാക്കള്‍ക്ക് ഉത്തരവാദിത്വമേറ്റെടുക്കേണ്ടി വരുമെന്നും മനുഷ്യാവകാശ കമ്മീഷന് മുന്നറിയിപ്പ് നല്കി.