LiveTV

Live

Saudi Arabia

റിയാദിലെ മലസ് പാര്‍‌ക്കില്‍ സംഗീത പരിപാടിയില്‍ സ്റ്റേജിലെത്തിയ അക്രമി 4 പേരെ കുത്തി; യമന്‍ പൌരന്‍ അറസ്റ്റില്‍. വീഡിയോ

അപ്രതീക്ഷിതമായെത്തിയ അക്രമി സ്റ്റേജില്‍ കയറി നാല് പേരെ കത്തികൊണ്ട് കുത്തുകയായിരുന്നു

റിയാദിലെ മലസ് പാര്‍‌ക്കില്‍ സംഗീത പരിപാടിയില്‍ സ്റ്റേജിലെത്തിയ അക്രമി 4 പേരെ കുത്തി; യമന്‍ പൌരന്‍ അറസ്റ്റില്‍. വീഡിയോ

സൌദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന സീസണ്‍ ഫെസ്റ്റിവലിനിടെ മൂന്ന് കലാകാരന്മാര്‍ക്ക് കത്തികൊണ്ട് കുത്തേറ്റു. മലസിലെ കിങ് അബ്ദുള്ള പാര്‍‌ക്കില്‍ സംഗീത ശില്‍പം അവതരിപ്പിക്കുകയായിരുന്ന കലാകാരന്മാര്‍ക്ക് നേരെയാണ് സ്റ്റേജിലെത്തിയ 33-കാരനായ യമന്‍ പൌരന്‍ കത്തി വീശിയത്. ഒരു യുവതിക്കും മറ്റു മൂന്ന് പേര്‍ക്കുമാണ് പരിക്ക്. ആക്രമണം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി സൌദി ടെലിവിഷനുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. തിങ്കളാഴ്ച വൈകീട്ട് 8 മണിക്കാണ് സംഭവം നടന്നതെന്ന് റെഡ്ക്രസന്റ് വക്താവ് യാസര്‍ അല്‍ ജലാജില്‍ പറഞ്ഞു.

എണ്ണേതര വരുമാനം ലക്ഷ്യം വെച്ചാണ് സൌദിയുടെ വിവിധ ഭാഗങ്ങളില്‍ കലാ സാംസ്കാരിക ഭക്ഷ്യമേളയായ സീസണ്‍ ഫെസ്റ്റിവല്‍‌ നടക്കുന്നത്. സംഭവത്തില്‍ പൊലീസ് വിശദീകരണം പ്രതീക്ഷിക്കുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.