LiveTV

Live

Saudi Arabia

‘നിയമ ലംഘകരില്ലാത്ത രാജ്യം’; സൗദിയില്‍ പിടിയിലായത് നാല് മില്യണ്‍ വിദേശികള്‍

നിയമ ലംഘകരായി കണ്ടെത്തി സ്വദേശങ്ങളിലേക്ക് മടക്കി അയക്കുന്നവരെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയാണ് തിരിച്ചയക്കുന്നത്.

‘നിയമ ലംഘകരില്ലാത്ത രാജ്യം’; സൗദിയില്‍ പിടിയിലായത് നാല് മില്യണ്‍ വിദേശികള്‍

‘നിയമ ലംഘകരില്ലാത്ത രാജ്യം’ കാമ്പയിന്റെ ഭാഗമായി സൗദിയില്‍ ഇതുവരെ പിടിയിലായത് നാല് ദശലക്ഷം വിദേശികള്‍. ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് നിയമലംഘകരായി പിടിയിലായ വിദേശികളുടെ പുതിയ കണക്കുകള്‍ വിവരിക്കുന്നത്.

വിവിധ സര്‍ക്കാര്‍ സുരക്ഷാ വകുപ്പുകളുടെ നേതൃത്വത്തിലാണ് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ പരിശോധന നടത്തി വരുന്നത്. പരിശോധനയില്‍ ഇതുവരെ പിടിയിലായത് നാല്‍പ്പത്തിയൊന്ന് ലക്ഷത്തി നാല്‍പ്പത്തി രണ്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയൊമ്പത് പേര്‍. ഇവരില്‍ മുപ്പത്തിരണ്ട് ലക്ഷത്തി മുപ്പത്തിയേഴായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയേഴ് പേര്‍ താമസരേഖാ നിയമ ലംഘകരായാണ് പിടിയിലായത്. ആറു ലക്ഷത്തി മുപ്പത്തിയേഴായിരത്തി നാഞ്ഞൂറ്റി ഇരുപത്തിയഞ്ചു പേര്‍ തൊഴില്‍ നിയമ ലംഘകരും.

രണ്ട് ലക്ഷത്തി അറുപത്തിയേഴായിരത്തി അഞ്ഞൂറ്റി എഴുപത്തിയേഴ് പേര്‍ നുഴഞ്ഞു കയറ്റക്കാരാണ്. പത്ത് ലക്ഷത്തി മുപ്പത്തിയാറായിരത്തി എണ്ണൂറ്റി പത്ത് പേരെ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനിടെ സ്വദേശങ്ങളിലേക്ക് മടക്കിയ അയച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പതിനയ്യായിരത്തി ഇരുന്നൂറ്റി നാല്‍പ്പത്തി മൂന്ന് പേര്‍ നിലവില്‍ നിയമാനുസൃത നടപടികള്‍ നേരിട്ട് വരുന്നുണ്ട്. നിയമ ലംഘകരായി കണ്ടെത്തി സ്വദേശങ്ങളിലേക്ക് മടക്കി അയക്കുന്നവരെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയാണ് തിരിച്ചയക്കുന്നത്.