LiveTV

Live

Saudi Arabia

അഹ്‌ലന്‍ കേരള സാംസ്കാരികോത്സവത്തിന് പ്രൗ ഢോജ്ജ്വല തുടക്കം

ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടിലേക്കൊഴുകിയെത്തിയ ജനസഞ്ചയം റിയാദിന്റെ ചരിത്രത്തിലിടം നേടി.

അഹ്‌ലന്‍ കേരള സാംസ്കാരികോത്സവത്തിന് പ്രൗ ഢോജ്ജ്വല തുടക്കം

ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച അഹ്‌ലന്‍ കേരള സാംസ്കാരികോത്സവത്തിന് റിയാദില്‍ പ്രൗഢോജ്ജ്വല തുടക്കം. നടന്‍ ടോവിനോ തോമസും കലാകാരന്മാറും നിറഞ്ഞെത്തിയ വേദി സൌദി പ്രവാസ ലോകത്ത്പുത്തന്‍ ചരിത്രമായി. അര്‍ധ രാത്രി വരെ നീണ്ട കലാപരിപാടികള്‍ക്ക് റിയാദിലെ മലയാളി സമൂഹം ഒഴുകിയെത്തി.

സംഗീതവും നിറങ്ങളും നിറഞ്ഞൊഴുകിയ ഗള്‍ഫ് മാധ്യമത്തിന്റെ അഹ്‌ലന്‍ കേരള സാംസ്കാരിക വേദിയിലേക്കാണ് യുവ നടന്‍ ടോവിനോ തോമസ് എത്തിയത്. ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടിലേക്കൊഴുകിയെത്തിയ ജനസഞ്ചയം റിയാദിന്റെ ചരിത്രത്തിലിടം നേടി.

മിഥുന്‍ മോഹനായിരുന്നു അവതാരകന്‍. ഗള്‍ഫ് മാധ്യം ഏര്‍പ്പെടുത്തിയ പ്രഥമ ഇന്തോ അറബ് ബിസിനസ് ഐക്കൺ അവാർഡ് ജേതാവായ ഡോ. സിദ്ദീഖ് അഹമ്മദിന് ടോവിനോ പുരസ്കാരം കൈമാറി. ഇന്ത്യയും സൌദിയും തുടരുന്ന സൌഹൃദം ഊട്ടിയുറപ്പിക്കുന്നതായിരുന്നു പരിപാടികള്‍.

സൌദി ഭരണകൂടത്തിന്റെ അനുമതിയോടെ നടത്തുന്ന പരിപാടി ഇന്നും തുടരും. എക്സ്പോ ഹൊറൈസണുമായി സഹകരിച്ചാണ് പരിപാടി. ഗായിക ചിത്രയുടെ സംഗീത ചരിത്രം പറയുന്ന കലാ വിരുന്നുള്‍പ്പെടെ വിവിധ പരിപാടികള്‍ ഇന്നും തുടരും.