LiveTV

Live

Saudi Arabia

കേരളാ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് മുസ്‍ലിം ലീഗ്

യുഡിഎഫ് ഒറ്റക്കെട്ടായി നീങ്ങുമെന്ന് ഹൈദരലി ശിഹാബ് തങ്ങളും പറഞ്ഞു

കേരളാ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് മുസ്‍ലിം ലീഗ്

കേരളാ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് മുസ്‍ലിം ലീഗ് നേതാക്കള്‍. ഈ മാസം പതിനഞ്ചിന് നടക്കുന്ന യുഡിഎഫ് യോഗത്തിനു മുന്നോടിയായി പ്രശ്ന പരിഹാരത്തിന് നീക്കം നടത്തുമെന്ന് ലീഗ് നേതാക്കളായ ഹൈദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

കേരളാ കോണ്‍ഗ്രസിനകത്തെ പ്രശ്നം വഷളാകുന്ന സാഹചര്യത്തില്‍ വന്ന കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍. പ്രശ്ന പരിഹാരത്തിന് ഈ മാസം പതിനഞ്ചിന് യോഗമുണ്ട്. അതിനു മുന്നേ പരിഹാര ശ്രമം തുടങ്ങും.

യുഡിഎഫ് ഒറ്റക്കെട്ടായി നീങ്ങുമെന്ന് ഹൈദരലി ശിഹാബ് തങ്ങളും പറഞ്ഞു. മാവോയിസ്റ്റ് ഏറ്റമുട്ടലെന്ന പേരില്‍ നടന്നത് ഏകപക്ഷീയ നടപടിയാണെന്ന് കെപിഎ മജീദ് പറഞ്ഞു. കെഎംസിസിയുടെ വിവിധ പരിപാടികള്‍ക്കായി സൌദിയിലെത്തിയതായിരുന്നു ലീഗ് നേതാക്കള്‍.