LiveTV

Live

Saudi Arabia

അടുത്ത വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന കണക്കുകള്‍ മന്ത്രിസഭയില്‍ അവതരിപ്പിച്ച് സൗദി ധനമന്ത്രി 

നേരത്തെ പ്രഖ്യാപിച്ച വന്‍കിട പദ്ധതികള്‍ക്ക് പുറമെ, ഭവനപദ്ധതി, ജീവിത നിലവാരമുയര്‍ത്തല്‍, സ്വകാര്യവത്കരണം എന്നിവ തുടരും

അടുത്ത വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന കണക്കുകള്‍ മന്ത്രിസഭയില്‍ അവതരിപ്പിച്ച് സൗദി ധനമന്ത്രി 

അടുത്ത വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന സൌദിയുടെ വരവ് ചെലവ് കണക്കുകള്‍ സൌദി ധനമന്ത്രി അവതരിപ്പിച്ചു. ലെവിയും വിനോദ മേഖലയില്‍ നിന്നടക്കം എണ്ണേതര വരുമാനവുമാണ് അടുത്ത വര്‍ഷവും പ്രതീക്ഷിക്കുന്നത്. 1020 ബില്യണ്‍ റിയാല്‍ ചിലവ് പ്രതീക്ഷിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ വന്‍കിട പദ്ധതികള്‍ തുടരും.

സൌദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആനാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചത്. സാമ്പത്തിക രംഗത്ത് നേട്ടമുണ്ടാക്കിയ വര്‍ഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 2.5 ശതമാനം വളര്‍ച്ച മൊത്ത ആഭ്യന്തര ഉത്പാദനത്തിലുണ്ടായി, ഇതില്‍ 1.1 ശതമാനം എണ്ണേതര വരുമാനമാണ്. 1020 ബില്യണ്‍ റിയാലാണ് അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന ചെലവ്. 833 ബില്യണ്‍ വരവും. 187 ബില്യണ്‍ റിയാലിന്റെ കമ്മി ഇതിലുണ്ടാകും.

ഈ വര്‍ഷം 1048 ബില്യണ്‍ ചെലവാണ് പ്രതീക്ഷിച്ചത്. 917 ബില്യണ്‍ വരവും. 131 ബില്യണ്‍ റിയാലിന്റെ കമ്മിയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പൊതു ചിലവ് കുറക്കും. സാമ്പത്തിക അച്ചടക്കവും സ്ഥിരതയും പാലിക്കുന്നതിന്റെ ഭാഗമാണിത്. ആകെ കണക്ക് നോക്കുമ്പോള്‍ സൌദിയുടെ എണ്ണ വരുമാനത്തില്‍ ജിഡിപിയില്‍ മൂന്ന് ശതമാനം കുറവ് ഇത്തവണയുണ്ട്. അതേ സമയം എണ്ണേതര വരുമാനത്തില്‍ 2.9 ശതമാനം വളര്‍ച്ച തുടരുകയും ചെയ്യുന്നു. വിദേശികളില്‍ നിന്നുള്ള ലെവിയടക്കം പ്രധാന വരുമായി തുടരും. നേരത്തെ പ്രഖ്യാപിച്ച വന്‍കിട പദ്ധതികള്‍ക്ക് പുറമെ, ഭവനപദ്ധതി, ജീവിത നിലവാരമുയര്‍ത്തല്‍, സ്വകാര്യവത്കരണം എന്നിവ തുടരും.