LiveTV

Live

Saudi Arabia

സൗദി അരാംകോ എണ്ണക്കമ്പനിയുടെ ഓഹരി വില്‍പ്പനക്ക് തയ്യാര്‍

സൗദി അരാംകോ എണ്ണക്കമ്പനിയുടെ ഓഹരി വില്‍പ്പനക്ക് തയ്യാര്‍

ലോകത്തിലെ ഏറ്റവും വലിയ ഓഹരി വില്‍പനക്ക് സൗദി അരാംകോ സജ്ജമായി. അരാംകോയുടെ ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ഓഹരി ആഭ്യന്തര വിപണിയിലാണ് ആദ്യം വില്‍പനക്ക് വെക്കുക. അടുത്തയാഴ്ച വിപണിയിലെത്തുമെന്ന് കരുതുന്ന അരാംകോയുടെ രണ്ട് ശതമാനം ഓഹരിയുടെ മൂല്യം ഇരുപത് ബില്യണ്‍ ഡോളറാണ്.

ലോകത്തെ ഏറ്റവും ലാഭമുള്ള കമ്പനികളുടെ പട്ടികയിലാണ് ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ. അഞ്ച് ശതമാനം ഓഹരിയാണ് അരാംകോ വിപണിയില്‍ വെക്കുക. ഇതിന് മുന്നോടിയായി ആഭ്യന്തര ഓഹരി വിപണിയായ തദവ്വുലില്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെ വില്‍പനക്ക് വെക്കും. നവമ്പര്‍ മൂന്നിന് വില്‍ക്കുമെന്ന് കരുതുന്ന അരാംകോയുടെ രണ്ട് ശതമാനം ഓഹരിക്ക് 20 ബില്യണ്‍ ഡോളറാണ് ഇതിന്റെ മൂല്യം. അതായത് ലോകം കണ്ട ഏറ്റവും വലിയ ഓഹരി വില്‍പന. ഇതോടെ ഓഹരി വിപണിയില്‍ സൗദിയുടെ മൂല്യം കുത്തനെ ഉയരും.

അരാംകോയിലെ നിക്ഷേപത്തിന് അബൂദബിയിലെയും സിംഗപ്പൂരിലേയും നിക്ഷേപകര്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആഗോള വിപണിയില്‍ എത്തുമെന്ന് കരുതുന്ന അരാംകോയുടെ ഓഹരിക്കായി ഇന്ത്യന്‍ കമ്പനികളും രംഗത്തുണ്ടാകും.