LiveTV

Live

Saudi Arabia

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ മഴ; ഏഴ് മരണം

മഴക്കെടുതിയില്‍ മരിച്ചവര്‍ ഏത് രാജ്യക്കാരാണ് എന്നത് വ്യക്തമാക്കിയിട്ടില്ല. മഴ തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അതികൃതര്‍ മുന്നറിയിപ്പ് നല്‍കി

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ മഴ; ഏഴ് മരണം

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ ബാത്തിനില്‍ മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ ഏഴ് പേര്‍ മരിച്ചു. ശക്തമായ കാറ്റോടുകൂടിയ ഐസ് മഴയാണ് ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. മഴക്കെടുതിയില്‍ പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റതായും നാല്‍പ്പതോളം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. മഴക്കെടുതിയില്‍ മരിച്ചവര്‍ ഏത് രാജ്യക്കാരാണ് എന്നത് വ്യക്തമാക്കിയിട്ടില്ല. മഴ തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അതികൃതര്‍ മുന്നറിയിപ്പ് നല്‍കി