LiveTV

Live

Saudi Arabia

ലോക ബാങ്കിന്റെ ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ സൗദിക്ക് നേട്ടം

ലോക ബാങ്കിന്റെ ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ സൗദിക്ക്  നേട്ടം

ലോക ബാങ്കിന്റെ ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യക്ക് മികച്ച നേട്ടം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മുപ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സൗദി അറേബ്യ മുന്നിലെത്തിയത്.

ലോക ബാങ്ക് പ്രസിദ്ധീകരിച്ച പുതിയ റാങ്കിംഗ് റിപ്പോര്‍ട്ടിലാണ് സൗദിക്ക് മികച്ച നേട്ടം കൈവരിക്കാനായത്. ബിസിനസ് സംരംഭകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് സൗദിക്ക് സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം അറുപത്തിരണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൗദി അറേബ്യക്ക് പുതിയ റാങ്കിംഗില്‍ മുപ്പത്തിരണ്ടാം സ്ഥാനമാണ് ലഭിച്ചത്.

രാജ്യത്തെ സാമ്പത്തിക വൈവിധ്യ വല്‍ക്കരണം ലക്ഷ്യമിട്ട് നടപ്പിലാക്കിയ പരിഷ്‌കാരങ്ങളാണ് പ്രധാനമായും റാങ്കിംഗില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സൗദിയെ സഹായിച്ചത്. പുതിയ സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നടപടികള്‍ ലളിതമാക്കിയതും, ചെറുകിട നിക്ഷപകര്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതും, കൂടുതല്‍ വനിതകളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് നടപടി സ്വീകരിച്ചതുമെല്ലാം രാജ്യത്തെ ബിസിനസ് രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോക തലത്തില്‍ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളാണ് കൂടുതല്‍ നില മെച്ചപ്പെടുത്തിയവയില്‍ മുന്നില്‍. സൗദിക്ക് പുറമെ ബഹ്‌റൈന്‍, കുവൈറ്റ്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും നില മെച്ചപ്പെടുത്തി. അടുത്ത ആഴ്ച റിയാദില്‍ സൗദി നിക്ഷപക സമ്മേളനം നടക്കാനിരിക്കെ ലോക ബാങ്ക് റാങ്കിംഗ് പട്ടിക പ്രസിദ്ധീകരിച്ചത് സൗദിക്ക് അനുകൂലമാകുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്.