LiveTV

Live

Saudi Arabia

റിലയന്‍സ് - അരാംകോ ഓഹരി കെെമാറ്റം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും

ഏഴായിരത്തി അഞ്ഞൂറ് കോടി ഡോളറിന്റെ ഇടപാടാണ് ഇത് വഴി ലക്ഷ്യമിടുന്നത്.

റിലയന്‍സ് - അരാംകോ ഓഹരി കെെമാറ്റം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും

റിലയന്‍സ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ഓഹരികള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ 2021 ഓടെ പൂര്‍ത്തിയാക്കുമെന്ന് സൗദി അരാംകോ. ഇടപാട് പൂര്‍ത്തിയാകുന്നതോടെ അരാംകോയുടെ പ്രതിദിന എണ്ണ സംസ്‌കരണ ശേഷിയും വര്‍ധിപ്പിക്കും.

ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനു കീഴിലുള്ള റിഫൈനറി, പെട്രോകെമിക്കല്‍സ് പദ്ധതികളുടെ ഓഹരികള്‍ വാങ്ങുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇടപാട് പൂര്‍ത്തിയാവുന്നതോടെ സൗദി അരാംകോയുടെ പ്രതിദിന എണ്ണ സംസ്‌കരണ ശേഷി എണ്‍പത് ലക്ഷം ബാരലായി ഉയത്തും.

എണ്ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലെ എണ്ണ സംസ്‌കരണ, പെട്രോകെമിക്കല്‍സ് മേഖലയില്‍ നിക്ഷേപം നടത്തുന്നതിനാണ് സൗദി അരാംകോ ആഗ്രഹിക്കുന്നതെന്നും അല്‍ഖുദൈമി കൂട്ടിചേര്‍ത്തു. റിലയന്‍സിന്റെ ഇരുപത് ശതമാനം ഓഹരികള്‍ വാങ്ങുന്നതിനാണ് അരാംകോ നടപടികള്‍ ആരംഭിച്ചത്.

ഏഴായിരത്തി അഞ്ഞൂറ് കോടി ഡോളറിന്റെ ഇടപാടാണ് ഇത് വഴി ലക്ഷ്യമിടുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷപമാവും സാധ്യമാകുക. ഇത് വഴി ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കുന്നതിനും സൗദി അറേബ്യ ലക്ഷ്യമിടുന്നുണ്ട്.