LiveTV

Live

Saudi Arabia

സൗദിയിലേക്ക് അതിഥികളെ കൊണ്ടുവരുന്നതിന് പുതിയ വിസ

പദ്ധതി പ്രാവർത്തികമാകുന്നതോടെ സ്വദേശികൾക്കും വിദേശികൾക്കും ഉപയോഗപ്പെടുത്താനാകും

സൗദിയിലേക്ക് അതിഥികളെ കൊണ്ടുവരുന്നതിന് പുതിയ വിസ

സൌദിയിലേക്ക് വിദേശികളുടേയും സ്വദേശികളുടേയും ഉത്തരവാദിത്തത്തില്‍ അതിഥികളെ കൊണ്ടു വരാവുന്ന പുതിയ വിസക്ക് അബ്ഷീര്‍ വഴി അപേക്ഷിക്കാനായേക്കും. ഇത് സംബന്ധിച്ച പഠനം നടന്ന് വരുന്നതായി അധികൃതർ അറിയിച്ചു.

പദ്ധതി പ്രാവർത്തികമാകുന്നതോടെ സ്വദേശികൾക്കും വിദേശികൾക്കും ഉപയോഗപ്പെടുത്താനാകും. 90 ദിവസം വരെ കാലാവധിയുള്ള പുതിയ വിസക്ക് ഒരു വർഷത്തേക്ക് 500 റിയാലാണ് ഫീസ്. വർഷത്തിൽ മൂന്ന് തവണ രാജ്യത്ത് വന്ന് പോകുന്നതിനും അതിഥികൾക്ക് അനുവാദമുണ്ട്.

വിദേശികൾക്ക് മൂന്ന് മുതൽ അഞ്ച് വരെ അടുത്ത ബന്ധുക്കളെ മാത്രമേ ഇവ്വിധം അതിഥികളായി കൊണ്ടുവരാനാകൂ. അതിഥികൾക്ക് ആതിഥേയരോടൊപ്പം അവരുടെ താമസസ്ഥലങ്ങളിൽ താമസിക്കുന്നതിനും വിലക്കില്ല. അതേ സമയം സ്വദേശികൾക്ക് ആരെവേണമെങ്കിലും അതിഥികളായി കൊണ്ടുവരാം.

രാജ്യത്ത് എവിടേയും യഥേഷ്ടം സഞ്ചരിക്കുവാനും വിനോദ പരിപാടികളിൽ സംബന്ധിക്കുവാനും, ഉംറ തീർത്ഥാടനത്തിനും, ആവശ്യമെങ്കിൽ ഹോട്ടലുകളിലോ, അപ്പാർട്ട്മെൻ്റുകളിലോ താമസിക്കുന്നതിനും അതിഥികൾക്ക് അനുമതിയുണ്ട്.

സൗദി അതിഥികളുടെ വിശദാംശങ്ങൾ അബ്ഷിർ പോർട്ടിലും, സ്വദേശികളുടെ സിവിൽ സ്റ്റാറ്റസ് രജിസ്ട്രിയിലും രേഖപ്പെടുത്തും. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ പോർട്ടൽ വഴി വിസ ഉടൻ തന്നെ അനുവദിച്ച് തുടങ്ങുന്നതിനെ കുറിച്ച് പാസ് പോർട്ട് വിഭാഗവും, ഹജ്ജ്-ഉംറ മന്ത്രാലയവും പഠനം നടത്തിവരികയാണ്.