LiveTV

Live

Saudi Arabia

ആരോഗ്യ, പാര്‍പ്പിട, ഐടി മേഖലകളില്‍ ഇന്ത്യയുമായി സഹകരണത്തിന് സൗദി

ഇറാനെതിരേയും ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വെക്കാത്ത ഇസ്രയേലിനെതിരെയും മന്ത്രിസഭ പ്രസ്താവനയിറക്കി.

ആരോഗ്യ, പാര്‍പ്പിട, ഐടി മേഖലകളില്‍ ഇന്ത്യയുമായി സഹകരണത്തിന് സൗദി

ഇന്ത്യയുമായി ആരോഗ്യ, പാര്‍പ്പിട മേഖലകളിലും ഐടി മേഖലയിലും സഹകരണം ശക്തമാക്കാന്‍ സൌദി മന്ത്രിസഭ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അനുമതി നല്‍‌കി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇറാനെതിരേയും ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വെക്കാത്ത ഇസ്രയേലിനെതിരെയും മന്ത്രിസഭ പ്രസ്താവനയിറക്കി.

ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയും സൗദി ടെലികോം റെഗുലേറ്ററി അതോറിറ്റിയും ചേര്‍ന്ന് ടെലികോം, ഐ.ടി മേഖലയിൽ സഹകരിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. ഇതിന്റെ ചുമതല കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രിക്കാണ്.

മെഡിക്കൽ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട മേഖലെ സഹകരണമാണ് മൂന്നാമത്തേത്. ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷനുമായാണ് ഇതിന് ധാരണാ പത്രം ഒപ്പു വെക്കുക, സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനാണ് ചുമതല. ആണവ സമ്പുഷ്ടീകരണം നടത്തി മേഖലയില്‍ ഭീതി സൃഷ്ടിക്കുന്ന ഇറാന്റെയും, ആണവ നിർവ്യാപന കരാറിൽ പങ്കു ചേരാത്ത ഇസ്രയേല്‍ നടപടിയേയും മന്ത്രിസഭ അപലപിച്ചു.