LiveTV

Live

Saudi Arabia

സൗദിയിൽ ടാക്സി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു

അഞ്ചര റിയാൽ മുതലായിരിക്കും വാഹനങ്ങളിലെ മീറ്റർ പ്രവർത്തിച്ചു തുടങ്ങുക

സൗദിയിൽ ടാക്സി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു

സൗദിയിൽ ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിച്ച് പൊതുഗതാഗത അതോറിറ്റി. പുതുക്കിയ നിരക്കനുസരിച്ചു പത്ത് റിയാലാണ് ഏറ്റവും കുറഞ്ഞ ചാർജ്ജ്. അഞ്ചര റിയാൽ മുതലായിരിക്കും മീറ്റർ പ്രവർത്തിച്ചു തുടങ്ങുക. ശേഷം ഓരോ കിലോമീറ്ററിനും ഒരു റിയാൽ എട്ടു ഹലാല വീതമായിരിക്കും നിരക്ക്.

രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ടാക്സി സർവീസിന് ഏകീകൃത നിരക്ക് നേരത്തെ തന്നെ നിലവിലുള്ളതാണ്. അതാണിപ്പോൾ പൊതുഗതാഗത അതോറിറ്റി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ചു 4 യാത്രക്കാർക്കുള്ള ടാക്സികളിൽ 10 റിയാൽ മിനിമം നിരക്കായി നിശ്ചയിച്ചിട്ടുണ്ട്.

അഞ്ചര റിയാൽ മുതലായിരിക്കും വാഹനങ്ങളിലെ മീറ്റർ പ്രവർത്തിച്ചു തുടങ്ങുക. ഓരോ കിലോമീറ്ററിനും 1 റിയാൽ 8 ഹലാല വീതമായിരിക്കും മീറ്ററിലെ ചാർജ്ജ്. മിനിറ്റിനു 80 ഹലാല വെച്ച് വെയ്റ്റിങ് ചാർജ്ജും ഈടാക്കും. പ്രത്യേക സാഹചര്യങ്ങളിൽ വാഹനമോടുന്ന സ്പീഡ് മണിക്കൂറിൽ 20 ഓ അതിൽ താഴെയോ ആണെങ്കിലും മിനിറ്റിനു 80 ഹലാല വെച്ച് ചാർജ്ജ് നൽകണം.

കിലോമീറ്റർ ചാർജ്ജും വെയ്റ്റിംഗ് ചാർജ്ജും എല്ലാ സമയങ്ങളിലും ഒരുപോലെയായിരിക്കും. എന്നാൽ ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ രാത്രി 12 മുതൽ രാവിലെ 6 വരെ മീറ്റർ പ്രവർത്തിച്ചു തുടങ്ങുന്ന നിരക്ക് 10 റിയാൽ മുതലായിരിക്കും. വെള്ളി ശനി എന്നീ വാരാന്ത്യ അവധി ദിനങ്ങളിൽ പുലർച്ചെ 2 മുതൽ 6 വരെയായിരിക്കും ഈ നിരക്ക്.

അഞ്ചോ അതിൽ കൂടുതലോ ആളുകൾക്കുള്ള ടാക്സികളിൽ 6 റിയാൽ മുതലായിരിക്കും മീറ്റർ പ്രവർത്തിച്ചു തുടങ്ങുക. കിലോ മീറ്റർ ചാർജ്ജ് 2 റിയാലും വൈറ്റിംങ് ചാർജ്ജ് മിനിറ്റിനു 90 ഹലാലയുമായിരിക്കും. വിവിധ ചിലവുകൾ പരിഗണിച്ചു ഓരോ 5 വർഷങ്ങളിലും ടാക്സി ചാർജ്ജുകൾ പുതുക്കി നിശ്ചയിക്കുമെന്ന് പൊതു ഗതാഗത അതോറിറ്റി അറിയിച്ചു.