LiveTV

Live

Saudi Arabia

സൗദിയില്‍ ഇഖാമ പുതുക്കാനാകാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്ക് രാജ്യം വിടാന്‍ അവസരം

ഹൗസ് ഡ്രൈവര്‍മാരടക്കമുള്ള വ്യക്തിഗത വിസകളിലുള്ളവര്‍ക്കും, ഹുറൂബ് കാര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം

സൗദിയില്‍ ഇഖാമ പുതുക്കാനാകാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്ക് രാജ്യം വിടാന്‍ അവസരം

സൗദിയില്‍ ഇഖാമ പുതുക്കാനാകാതെ പ്രതിസന്ധിയിലായ ഇന്ത്യകാര്‍ക്ക് രാജ്യം വിടാന്‍ അവസരം ഒരുങ്ങി. വ്യക്തിഗത വിസയിലുള്ളവര്‍ക്ക് നാട് കടത്തല്‍ കേന്ദ്രം വഴിയാണ് രാജ്യം വിടാനവസരമുള്ളത്. താല്‍പര്യമുളളവര്‍ കോണ്‍സുലേറ്റിലോ എംബസികളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

ഹൗസ് ഡ്രൈവര്‍മാരടക്കമുള്ള വ്യക്തിഗത വിസകളിലുള്ളവര്‍ക്കും, ഹുറൂബ് കാര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. എന്നാല്‍ കമ്പനി ജീവനകാര്‍, മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, കേസിലകപെട്ടവര്‍, തുടങ്ങിയവര്‍ക്ക് പുതിയ അവസരം ഉപയോഗിക്കാനാകില്ല. ദിനം പ്രതി 50 ആളുകള്‍ക്ക് മാത്രമേ ഇവ്വിധം പോകാനാകു. അതിനാല്‍ തന്നെ ഇത്തരക്കാര്‍ എംബസികളിലോ, കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് യാത്രാ രേഖകള്‍ അനുവദിക്കും. ഈ മാസം 13ന് ഞായറാഴ്ച മുതലാണ് നാട് കടത്തല്‍ കേന്ദ്രം വഴിയുള്ള നടപടികള്‍ ആരംഭിക്കുക. എങ്കിലും രാജ്യം വിടാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇന്ന് മുതല്‍ തന്നെ എംബസികളുമായോ, കോണ്‍സുലേറ്റുമായോ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് റിയാദ് എംബസി അധികൃതര്‍ അറിയിച്ചു. സംശയനിവാരണത്തിന് 800 247 1234 എന്ന ടോള്‍ഫ്രീ നംബറില്‍ വിളിക്കാവുന്നതാണ്.