LiveTV

Live

Saudi Arabia

50000 പേര്‍ക്ക് പൗരത്വം നല്‍കി, എട്ട് ലക്ഷത്തിലധികം ഇഖാമകള്‍ അനുവദിച്ചു; മാനുഷിക സേവനങ്ങളില്‍ സൗദി മൂന്നാം സ്ഥാനത്ത്

50000 പേര്‍ക്ക് പൗരത്വം നല്‍കി, എട്ട് ലക്ഷത്തിലധികം ഇഖാമകള്‍ അനുവദിച്ചു; മാനുഷിക സേവനങ്ങളില്‍ സൗദി മൂന്നാം സ്ഥാനത്ത്

മാനുഷിക പ്രശ്നങ്ങളില്‍ ഉദാര നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് സൗദിയെന്ന് വിദേശകാര്യമന്ത്രാലയം. മനുഷ്യാവകാശ-സേവന പ്രവര്‍ത്തനങ്ങളില്‍ ലോകത്ത് മൂന്നാം സ്ഥാനം സൗദിക്കുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

മനുഷ്യാവകാശ പ്രശ്‌നങ്ങളുന്നയിച്ച് വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം സൗദിക്കെതിരെ വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിറകെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. ആഗോളതലത്തില്‍ തന്നെ ദുരിതാശ്വാസ സേവന പ്രവര്‍ത്തനങ്ങളില്‍ മൂന്നാമതാണ് സൗദിയുടെ സ്ഥാനം. എട്ട് ലക്ഷത്തിലധികം അനധികൃത താമസകാര്‍ക്ക് സൗദി താമസ രേഖ അനുവദിക്കുകയുണ്ടായി. അമ്പതിനായിരത്തോളം പേര്‍ക്ക് കുടുംബസമേതം പൗരത്വം നല്‍കിയതായും പ്രസ്താവനയിലുണ്ട്. വിവിധ അഭയാര്‍ത്ഥികളുടെ സേവനത്തിനായി 18 ബില്ല്യണ്‍ ഡോളറാണ് ഇത് വരെ ചെലവഴിച്ചത്. കൂടാതെ രാജ്യത്തുള്ള അനധികൃത താമസകാര്‍ക്ക് മാനുഷിക പരിഗണന നല്‍കികൊണ്ടുള്ള നടപടികളാണ് കൈകൊള്ളാറുള്ളതെന്നും, മാതാപിതാക്കളാരെന്ന് അറിയാതെ രാജ്യത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കി സ്വീകരിക്കാറുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. ഇതെല്ലാം സൗദി അറേബ്യയുടെ മനുഷ്യാവകാശ സേവന പ്രവര്‍ത്തനങ്ങളുടെ തെളിവാണെന്ന് പ്രസ്താവനയിലൂടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.