LiveTV

Live

Saudi Arabia

എണ്ണ വിലവിവരം ഇനി എന്നും പ്രദര്‍ശിപ്പിക്കാന്‍ തായിഫ്

ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിനായി തായിഫ് നഗരസഭക്ക് കീഴിൽ പ്രത്യേകം ക്യാമ്പയിൻ ആരംഭിക്കും

എണ്ണ വിലവിവരം ഇനി എന്നും പ്രദര്‍ശിപ്പിക്കാന്‍ തായിഫ്

സൗദി തായിഫിലെ പെട്രോൾ പമ്പുകളിൽ എണ്ണവില പ്രദർശിപ്പിക്കൽ നിർബന്ധമാക്കുന്നു. വിലയിൽ വരുന്ന മാറ്റങ്ങൾ അപ്പപ്പോൾ ഉപഭോക്താക്കളെ അറിയിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി വിലവിവരം പ്രദർശിപ്പിക്കുന്ന പ്രത്യേകം മോണിറ്ററുകൾ സ്ഥാപിക്കണമെന്ന് തായിഫ് നഗരസഭ നിര്‍ദേശം നല്‍കി.

പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ ഓരോ ദിവസത്തെയും വിലവിവരമാണ് ഉപഭോക്താക്കൾക്ക് മനസിലാവുന്ന തരത്തിൽ പമ്പുകളിൽ പ്രത്യേകം പ്രദർശിപ്പിക്കേണ്ടത്. ആഗോള മാർക്കറ്റ് വിലകൾക്കനുസരിച്ചു രാജ്യത്തെ പെട്രോൾ ഉൽപ്പന്നങ്ങൾക്ക് വരുന്ന വില അതാതു സമയങ്ങളിൽ ജനങ്ങളെ അറിയിക്കുന്നതിനാണിത് നിർബന്ധമാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിനായി തായിഫ് നഗരസഭക്ക് കീഴിൽ പ്രത്യേകം ക്യാമ്പയിൻ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നഗരസഭക്ക് കീഴിലെ 11 ഓഫീസുകൾ വഴിയായിരിക്കും ക്യാമ്പയിൻ നടക്കുക. ക്യാപയിൻ ഭാഗമായി നഗരസഭാ ഉദ്യോഗസ്ഥർ പമ്പുകളിൽ നേരിട്ടെത്തി വിലവിവര മോണിറ്ററുകൾ സ്ഥാപിക്കാനാവശ്യമായ മാർഗനിർദേശങ്ങൾ നൽകി. നഗരസഭക്കകത്തും പുറത്തുമുള്ള മുഴുവൻ പെട്രോൾ പമ്പുകളിലും പുതിയ നിയമം നടപ്പിലാക്കും.