LiveTV

Live

Saudi Arabia

സൗദി അറേബ്യയില്‍ അക്കൗണ്ടന്റ് പ്രൊഫഷനുകൾ മാറ്റുന്നതില്‍ നിയന്ത്രണം

സൗദി അറേബ്യയില്‍ അക്കൗണ്ടന്റ് പ്രൊഫഷനുകൾ മാറ്റുന്നതില്‍ നിയന്ത്രണം

സൗദി അറേബ്യയിൽ 19 അക്കൗണ്ടന്റ് പ്രൊഫഷനുകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് പ്രൊഫഷൻ മാറ്റം നിർത്തിവെച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഈ പ്രൊഫഷനുകളിലുള്ളവർ സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്‌സിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്തവരുടെ ഇഖാമ പുതുക്കാനാവില്ലെന്നും മന്ത്രാലയം അറിയിച്ചു.

സ്വദേശിവത്കരണം ഊർജിതമാക്കുന്നതിന്റെയും തൊഴിൽ മേഖലയുടെ നവീകരണത്തിന്റെയും ഭാഗമായാണ് രജിസ്‌ട്രേഷൻ നടപടി ആരംഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 31 നാണ് അംഗീകൃത സർട്ടിഫിക്കറ്റുള്ളവർ പബ്ലിക് അക്കൗണ്ട്‌സ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ തൊഴിൽ മന്ത്രാലയം കർശനമാക്കിയത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഇഖാമ പുതുക്കുമ്പോൾ പ്രൊഫഷൻ മാറ്റാമെന്ന ധാരണയിൽ ആരും വേണ്ടത്ര ഗൌരവപൂർവ്വം പരിഗണിച്ചിരുന്നില്ല. ചിലരൊക്കെ സുരക്ഷിത പ്രൊഫഷനുകളിലേക്ക് മാറുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഈ പ്രൊഫഷനുകളിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം സമ്പൂർണമായി നിർത്തിവെച്ചിരിക്കുകയാണ്. അതിനാൽ പബ്ലിക് അക്കൗണ്ട്‌സ് ഓർഗനൈസേഷനിൽ (എസ്.ഒ.സി.പി.എ) രജിസ്റ്റർ ചെയ്താൽ മാത്രമേ ഇഖാമ പുതുക്കാനാവൂ. അല്ലാത്ത പക്ഷം ഇഖാമ പുതുക്കാതെ മറ്റു നടപടികൾ സ്വീകരിക്കേണ്ടിവരും.

പുതിയ മാറ്റങ്ങൾ ബാധമാകുന്ന 19 മാറ്റങ്ങൾ

ഡയറക്ടർ ഓഫ് ഇന്റേണൽ ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റ്, അക്കൗണ്ട്‌സ് ആന്റ് ബജറ്റ് മാനേജർ, കോസ്റ്റ് അക്കൗണ്ടന്റ്, ജനറൽ അക്കൗണ്ടന്റ്, ഇന്റേണൽ ഓഡിറ്റർ, ഫസ്റ്റ് ഫിനാൻഷ്യൽ ഓഡിറ്റർ, അക്കൗണ്ട്‌സ് ഓഡിറ്റർ, ഡയറക്ടർ ഓഫ് ഫൈനാൻഷ്യൽ റിപ്പോർട്ടിംഗ് ഡിപ്പാർട്ട്‌മെന്റ്, ഹെഡ് ഓഫ് ഇന്റേണൽ ഓഡിറ്റ് പ്രോഗ്രാംസ്, കോസ്റ്റ് അക്കൗണ്ടിംഗ് ടെക്‌നീഷ്യൻ, ഫിനാൻസ് ഓഡിറ്റർ, ഫിനാൻഷ്യൽ ഓഡിറ്റ് സൂപ്പർവൈസർ, ഡയറക്ടർ ഓഫ് ദ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓഡിറ്റ്, ഫിനാൻഷ്യൽ ആന്റ് അക്കൗണ്ടിംഗ്് മാനേജർ, അക്കൗണ്ട് ഓഡിറ്റിംഗ് ടെക്‌നീഷ്യൻ, ജനറൽ അക്കൗണ്ടന്റ് ടെക്‌നീഷ്യൻ, കോസ്റ്റ്‌സ് ക്ലാർക്ക്, ഫിനാൻഷ്യൽ ക്ലാർക്ക്, ഡയറക്ടർ ഓഫ് സകാത്ത് ആന്റ് ടാക്‌സ് ഡിപ്പാർട്ട്‌മെന്റ്.