LiveTV

Live

Saudi Arabia

സൗദിയിൽ മലയാളി ഷോക്കേറ്റ് മരിച്ചു

സൗദിയിൽ മലയാളി ഷോക്കേറ്റ് മരിച്ചു

സൗദിയിൽ മലയാളി ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി മേലേടത്താണ് ജിദ്ദയിൽ മരിച്ചത്. മുപ്പത് വയസായിരുന്നു. ജിദ്ദ ഹംദാനിയയിൽ ജോലി സ്ഥലത്ത് വെച്ചായിരുന്നു സംഭവം. വൈദ്യുതി മീറ്റർ ബോക്സിൽ നിന്നും പുറത്തേക്ക് തള്ളി നിന്ന കേബിളിൽ നിന്നും ഷോക്കേൽക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം റുവൈസ് ഖബർസ്ഥാനിൽ സംസ്കരിക്കും.