LiveTV

Live

Saudi Arabia

സൗദിയിൽ വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും; അന്തിമ രൂപമായി

2 മാസങ്ങൾക്കു മുമ്പാണ് രാജ്യത്തെ വ്യാപാരസ്ഥാപനങ്ങൾക്ക് ഇടവേളകളില്ലാതെ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കാമെന്ന സൗദി മന്ത്രിസഭാ തീരുമാനം വന്നത്

സൗദിയിൽ വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും; അന്തിമ രൂപമായി

സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമായി. അടുത്ത വര്‍ഷം ആദ്യം മുതൽ ഇതിനായുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. അനുമതി ലഭിക്കുന്ന സ്ഥാപനങ്ങൾ ചില വ്യവസ്ഥകൾ കൂടി പാലിക്കേണ്ടിവരും.

2 മാസങ്ങൾക്കു മുമ്പാണ് രാജ്യത്തെ വ്യാപാരസ്ഥാപനങ്ങൾക്ക് ഇടവേളകളില്ലാതെ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കാമെന്ന സൗദി മന്ത്രിസഭാ തീരുമാനം വന്നത്. അനുമതി നൽകേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ തീരുമാനിക്കാൻ മുൻസിപ്പൽ ഗ്രാമകാര്യ മന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രാലയവും മുൻസിപ്പൽ ഗ്രാമകാര്യ മന്ത്രാലയവും സംയുക്തമായാണ് ഇത്തരം സ്ഥാപനങ്ങൾക്ക് വേണ്ട വ്യവസ്ഥകൾ തീരുമാനിച്ചത്.

ഇത്തരം സ്ഥാപനങ്ങൾ തൊഴിലാളികളുടെ ജോലിസമയം ക്രമീകരിക്കണം. സ്ഥാപനത്തിൽ നിരീക്ഷണ ക്യാമറ നിർബന്ധമായും ഉണ്ടായിരിക്കണം. വ്യവസ്ഥകൾ പൂർത്തിയാക്കിയ സ്ഥാപനങ്ങൾ അതാതു നഗരസഭകൾക്ക് പ്രത്യേകം അപേക്ഷ നൽകണം. ലൈസൻസിനായി പ്രത്യേകം ഫീസും നൽകണം.

ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയവക്ക് ഫീസിനത്തിൽ ഇളവുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് അത്തരം സ്ഥാപങ്ങൾക്കു 24 മണിക്കൂറും പ്രവർത്തിക്കാവുന്നതാണ്. നിലവിൽ അപൂർവം ചില സ്ഥാപനങ്ങൾ രാജ്യത്ത് 24 മണിക്കൂർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്.

പുതിയ തീരുമാനപ്രകാരം വ്യവസ്ഥകൾ പൂർത്തിയാക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും അനുമതി ലഭിക്കും. തീരുമാനം വ്യാപാര മേഖലയിൽ പുത്തനുണർവുണ്ടാകുമെന്നാണ് പൊതുവിലയിരുത്തൽ.