LiveTV

Live

Saudi Arabia

സൗദി രാജാവിന്റെ പ്രധാന അംഗരക്ഷകൻ വെടിയേറ്റ് മരിച്ചു

പൊലീസുകാരുള്‍പ്പെടെ അഞ്ച് പേര്‍ക്കും പരിക്കുണ്ട്.

 സൗദി രാജാവിന്റെ പ്രധാന അംഗരക്ഷകൻ വെടിയേറ്റ് മരിച്ചു

സൌദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രധാന അംഗരക്ഷകൻ വെടിയേറ്റു മരിച്ചു. വെടിയുതിര്‍ത്തയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സുഹൃത്തുമായുള്ള സ്വകാര്യ സാമ്പത്തിക വിഷയങ്ങളിലെ തര്‍ക്കമാണ് വെടിവെപ്പിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസുകാരുള്‍പ്പെടെ അഞ്ച് പേര്‍ക്കും പരിക്കുണ്ട്.

 സൗദി രാജാവിന്റെ പ്രധാന അംഗരക്ഷകൻ വെടിയേറ്റ് മരിച്ചു

സൊദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രധാന അംഗരക്ഷകനായിരുന്ന മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ ഫഗ്ഹാം ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഇന്നലെ നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ മക്ക പൊലീസ് ഇന്നാണ് പുറത്ത് വിട്ടത്.

സംഭവത്തില്‍ പൊലീസ് വിശദീകരണം ഇങ്ങിനെ:

സുഹൃത്തായ ഫൈസല്‍ അല്‍ സബ്തിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാജാവിന്റെ അംഗ രക്ഷകനായ അബ്ദുല്‍ അസീസ് അല്‍ ഫഗ്ഹാം. ഇതിനിടെ മറ്റൊരു സുഹൃത്തായ മന്‍ദൂബ് ബിന്‍ മിശ്അല്‍ എത്തി. ഇദ്ദേഹവുമായി സാമ്പത്തിക സ്വകാര്യ വിഷയങ്ങളിലുണ്ടായ തര്‍ക്കത്തിനിടെ വെടിയുതിര്‍ക്കുകയായിരുന്നു.

തടയാന്‍ ശ്രമിച്ച ഫൈസല്‍ സബ്തിയുടെ സഹോദരനും, ഫിലിപ്പൈന്‍ സ്വദേശിയായ വീട്ടു ജോലിക്കാരനും വെടിയേറ്റു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രതി മൻദൂബും കൊല്ലപ്പെട്ടു. അ‍ഞ്ച് പൊലീസുകാര്‍ക്കും പരിക്കുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.