LiveTV

Live

Saudi Arabia

സ്വപ്നം സാക്ഷാത്ക്കാരം; ഭിന്നശേഷിക്കാരായ 48 തീർഥാടകർ ഉംറ നിര്‍വഹിച്ചു

സ്വപ്നം സാക്ഷാത്ക്കാരം; ഭിന്നശേഷിക്കാരായ 48 തീർഥാടകർ ഉംറ നിര്‍വഹിച്ചു

കേരളത്തില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ 48 ഉംറ തീർഥാടകർ മക്കയില്‍ ഉംറ കര്‍മം നിര്‍വഹിച്ചു. വിമാനത്തില്‍ പ്രത്യേക സൗകര്യമൊരുക്കിയാണ് ഇവരെ എത്തിച്ചത്. പാലീയേറ്റീവ് പ്രവര്‍ത്തകരാണ് ഇവര്‍ക്ക് സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കിയത്.

പാലിയേറ്റീവ് സേവന പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഭിന്നശേഷിക്കാരും രോഗികളുമായ 22 പുരുഷന്മാരും 26 സ്ത്രീകളും ഹറമിലെത്തിയത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ളവരാണ് എല്ലാവരും. പരസഹായം കൂടാതെ വീടിന് വെളിയിലിറങ്ങാന്‍ പോലുമാവാത്തവര്‍ ഹറമിലെത്തി കഅ്ബ കണ്‍‌ നിറയെ കണ്ടു.

12 വളണ്ടിയർമാർ ഇവരെ അനുഗമിക്കുന്നുണ്ട്. ആകെയുള്ള 48 പേരില്‍ 38 പേരും വീൽചെയറിലാണ് ഉംറ കർമ്മം നിര്‍വഹിച്ചത്. മസ്ജിദുൽ ഹറമിലെ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ ഇവര്‍ക്കായി പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ഉപയോഗപ്പെടുത്തി. വീൽചെയറില്‍‌ ഒന്നിച്ചു നീങ്ങുന്ന ഇവരെ കണ്ടതോടെ സ്വദേശികളും വിദേശികളുമായ ആയ പലരും സഹായത്തിനായി ഒപ്പം കൂടി. 15 ദിനമാണ് ഇവര്‍ മക്കയില്‍ കഴിയുക.