LiveTV

Live

Saudi Arabia

ഡ്രോണ്‍ ആക്രമണം; സൗദിയിലേക്ക് ഇരുനൂറ് ട്രൂപ്പ് സൈന്യത്തെ അയക്കാന്‍ അമേരിക്ക 

ഡ്രോണ്‍ ആക്രമണം;  സൗദിയിലേക്ക് ഇരുനൂറ് ട്രൂപ്പ്  സൈന്യത്തെ അയക്കാന്‍ അമേരിക്ക 

സൗദിയിലേക്ക് ഇരുന്നൂറ് ട്രൂപ്പ് സൈന്യത്തെ അയക്കുമെന്ന് അമേരിക്ക. മിസൈല്‍ വിക്ഷേപണ വാഹനങ്ങളും പ്രതിരോധ സംവിധാനങ്ങളും സൈനിക വിന്യാസത്തിനൊപ്പം സൗദിയിലെത്തും.

സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യം സൗദിയിലെത്തുന്നത്. സൗദിയുടെ അഭ്യര്‍ഥന പ്രകാരം പ്രതിരോധ രംഗത്ത് സൗദിക്ക് പിന്തുണ നല്‍കുകയാണ് ലക്ഷ്യം. 200 ട്രൂപ്പുകളാണ് ഇതിന്റെ ഭാഗമായി സൗദിയിലെത്തുക. മിസൈല്‍ ലോഞ്ചറുകളും പ്രതിരോധ സംവിധാനങ്ങളും ഇതിനൊപ്പമുണ്ടാകും. കോടികള്‍ ചിലവു വരുന്നതാണ് ഓരോ ആയുധങ്ങളും. മിസൈല്‍ വിക്ഷേപണം തിരിച്ചറിയാവുന്ന റഡാറുകളും സ്ഥാപിക്കും. താഡ് സംവിധാനവും സൗദി അമേരിക്കയില്‍ നിന്നും വാങ്ങിയിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകള്‍ തടയാനാകുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണിത്. ഇതിനു പുറമെ അത്യാധുനിക മിസൈല്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളും ലോഞ്ചറുകളും സൗദിയിലെത്തും.